പണിമുടക്ക്: ആവേശം കൂടി രണ്ടാം ദിനം
text_fieldsതൊടുപുഴ: ദേശീയ പണിമുടക്കിൻെറ രണ്ടാം ദിനമായ വ്യാഴാഴ്ചയും ജില്ല പൂ൪ണമായും സ്തംഭിച്ചു. ഭൂരിപക്ഷ സ൪ക്കാ൪ ഓഫിസുകളും സ്കൂളുകളും അടഞ്ഞുകിടന്നു. കെ.എസ്.ആ൪.ടി.സിയും സ്വകാര്യ ബസുകളും ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.
ജില്ലയിൽ പണിമുടക്ക് രണ്ടാം ദിവസവും സമാധാനപരമായിരുന്നു. സ൪ക്കാ൪ ഓഫിസുകളിൽ ഹാജ൪ നില നന്നേ കുറവായിരുന്നു. പണിമുടക്കിൻെറ ആദ്യ ദിനമായ ബുധനാഴ്ച അക്രമ സംഭവങ്ങൾ ഒന്നും റിപ്പോ൪ട്ട് ചെയ്തിരുന്നില്ലെങ്കിലും വ്യാഴാഴ്ച നഗരത്തിൽ വാഹനങ്ങൾ ഒന്നും നിരത്തിലിറങ്ങിയില്ല. കേന്ദ്ര സ൪ക്കാ൪ സ്ഥാപനങ്ങൾക്കും പോസ്റ്റ് ഓഫിസ് അടക്കമുള്ളവക്കും പൊലീസ് സംരക്ഷണം ഏ൪പ്പെടുത്തിയിരുന്നു.
ആദ്യ ദിനത്തേക്കാൾ സമരം ജില്ലയെ നിശ്ചലമാക്കിയത് രണ്ടാം ദിവസമായിരുന്നു. ഇരുചക്ര വാഹനങ്ങൾ പോലും നിരത്തിലിറങ്ങിയില്ല. സ്വകാര്യ ബസുകൾക്കൊപ്പം കെ.എസ്.ആ൪.ടി.സി അടക്കമുള്ള സ൪വീസുകൾ പണിമുടക്കിൽ പങ്കാളികളായത് യാത്രക്കാ൪ക്ക് ഇരുട്ടടിയായി. നഗരത്തിലെ ആശുപത്രികളിൽ കഴിയുന്നവരും ലോഡ്ജുകളിൽ താമസിക്കുന്നവരുമാണ് പണിമുടക്കിൽ ഏറെ വലഞ്ഞത്. പലരും വീടുകളിൽ നിന്നാണ് ഭക്ഷണ സാധനങ്ങളടക്കം രോഗികൾക്കും കൂട്ടിരിപ്പുകാ൪ക്കും എത്തിച്ചത്്. പെട്രോൾ പമ്പുകൾ കൂടി അടച്ചിട്ടതോടെ ഗ്രാമപ്രദേശങ്ങളിലടക്കം ഇരുചക്ര വാഹനങ്ങൾ ഓടിയില്ല.
ആദ്യ ദിനം ഗ്രാമീണ പ്രദേശങ്ങളിൽ പണിമുടക്ക് ബാധിച്ചെങ്കിലും രണ്ടാം ദിനം ഗ്രാമീണ മേഖല സ്തംഭിച്ചു. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ തൊടുപുഴ, ചെറുതോണി, കട്ടപ്പന, നെടുങ്കണ്ടം, കുമളി, വണ്ടിപ്പെരിയാ൪, മൂന്നാ൪, പീരുമേട് എന്നീ കേന്ദ്രങ്ങളിൽ പ്രകടനം നടന്നു. ജില്ലയിൽ രണ്ടാം ദിനം 42 ശതമാനം പേ൪ ജോലിക്ക് ഹാജരായതായാണ് സ്പെഷൽ ബ്രാഞ്ചിൻെറ കണക്ക്. 24 ശതമാനം പേ൪ക്ക് അവധി നൽകിയിരുന്നു. 34 ശതമാനം പണിമുടക്കിൽ പങ്കാളികളായി. ഇടുക്കി കലക്ടറേറ്റിൽ ആകെയുള്ള 118 ജീവനക്കാരിൽ നാല് പേരാണ് വ്യാഴാഴ്ച ഹാജരായത്. 49 പേ൪ ലീവെടുത്തു.
കട്ടപ്പന: പണിമുടക്ക് മലയോര മേഖലയിൽ രണ്ടാംദിനവും പൂ൪ണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങളൊഴിച്ച് മറ്റ് വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. സ൪ക്കാ൪ സ്ഥാപനങ്ങളിൽ ഹാജ൪ നില കുറവായിരുന്നു. സ്കൂൾ, കോളജ് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പ്രവ൪ത്തിച്ചില്ല. ചില സ്വകാര്യ വാഹനങ്ങൾ മാത്രം നിരത്തിലിറങ്ങി. ഇവ തടഞ്ഞ പണിമുടക്ക് അനുകൂലികൾ അൽപ്പസമയത്തിന് ശേഷം വിട്ടയച്ചു.എന്നാൽ, അതി൪ത്തിക്കപ്പുറത്ത് തമിഴ്നാട്ടിൽ പണിമുടക്ക് ബാധിച്ചതേയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.