യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മാര്‍ച്ച് 20ന് തുടങ്ങും
text_fieldsകോഴിക്കോട്: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടക്കും. ബൂത്ത്, മണ്ഡലം തലങ്ങളിലേത് ഒന്നാം ഘട്ടത്തിലും നിയമസഭാ മണ്ഡലം കമ്മിറ്റി, ലോക്സഭാ മണ്ഡലം കമ്മിറ്റി, സംസ്ഥാന കമ്മിറ്റി എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലുമായാണ് നടക്കുക. കഴിഞ്ഞതവണ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.
ബൂത്ത്, മണ്ഡലം കമ്മിറ്റികളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് മാ൪ച്ച് 20നാണ്. രണ്ടാംഘട്ട തെരഞ്ഞെടുപ്പിൻെറ തീയതി നിശ്ചയിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ട൪ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്മേൽ മാ൪ച്ച് രണ്ട് വരെ സൂക്ഷ്മ പരിശോധന നടക്കും. തിരുത്തലുകളും പരാതികളും കേൾക്കുന്നതിന് ലോക്സഭാ റിട്ടേണിങ് ഓഫിസ൪മാ൪ നിയമസഭാ മണ്ഡലങ്ങളിൽ സന്ദ൪ശനം നടത്തും. കോഴിക്കോട് ലോക്സഭാ റിട്ടേണിങ് ഓഫിസ൪ ടി.കെ.ആ൪. സുധയുടെ ആദ്യ സിറ്റിങ് ഈമാസം 23ന് കുന്ദമംഗലം മണ്ഡലത്തിലാണ്. 24ന് കൊടുവള്ളി, 25ന് ബാലുശ്ശേരി, 26ന് എലത്തൂ൪, 27ന് ബേപ്പൂ൪, 28ന് കോഴിക്കോട് നോ൪ത്, മാ൪ച്ച് ഒന്നിന് കോഴിക്കോട് സൗത് എന്നിങ്ങനെയാണ് തുട൪ന്നുള്ള സിറ്റിങ്. 34,000ത്തിൽ പരം അംഗങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ച വോട്ട൪പട്ടികയിലുള്ളത്. സാങ്കേതിക കാരണങ്ങളാൽ 2500ഓളം അപേക്ഷകളാണ് നിരസിക്കപ്പെട്ടത്. ഫൗണ്ടേഷൻ ഫോ൪ അഡ്വാൻസ്ഡ് മാനേജ്മെൻറ് ഓഫ് ഇലക്ഷൻസ് (ഫെയിം) എന്ന സ൪ക്കാറിതര സംഘടനയാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.