കോടികള്‍ മുടക്കിയ ബൈപാസുകള്‍ പാതിവഴിയില്‍
text_fieldsമലപ്പുറം: ബൈപാസുകളുടെ നി൪മാണം മുടങ്ങിയതോടെ ജില്ലാ ആസ്ഥാനം ഗതാഗത കുരുക്കഴിക്കാൻ വഴിയില്ലാത്ത അവസ്ഥയിൽ. സിവിൽ സ്റ്റേഷന് പിറകിലെ എ.കെ റോഡിൽ നിന്ന് തിരൂ൪ റോഡിലേക്കും തിരൂ൪ റോഡിൽ നിന്ന് പരപ്പനങ്ങാടി റോഡിലേക്കും നി൪മിക്കുന്ന ബൈപാസുകളാണ് കോടികൾ ചെലവഴിച്ച് മുക്കാൽ ഭാഗത്തോളം നി൪മാണം പൂ൪ത്തിയായ ശേഷം മുടങ്ങിയത്. കോട്ടപ്പടി നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി 1986ൽ സംസ്ഥാന സ൪ക്കാ൪ അനുമതി നൽകിയതാണ് ഈ ബൈപാസുകൾ. ആറ് കോടിയിലധികം രൂപ ഇതിനകം ചെലവഴിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം കോട്ടപ്പടിയിൽ സ്വകാര്യ സ്ഥാപനത്തിൽ തീ പട൪ന്നപ്പോൾ മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചിരുന്നു.
എ.കെ റോഡിൽ നിന്ന് തിരൂ൪ റോഡിലേക്ക് 615 മീറ്റ൪ നീളമാണ്. 16 മീറ്റ൪ വീതിയിൽ നി൪മിക്കുന്ന ഈ ബൈപാസിൽ മുക്കാൽ ഭാഗത്തിലധികം ടാറിങ് പൂ൪ത്തിയായതാണ്. തിരൂ൪ റോഡിലെ പ്രവേശ ഭാഗത്ത് ഇനി 50 മീറ്ററിൽ താഴെ മാത്രമാണ് പൂ൪ത്തിയാക്കാനുള്ളത്. ഇവിടെ ഇതുവരെ റോഡിന് സ്ഥലം ഏറ്റെടുക്കാൻ പോലുമായിട്ടില്ല. സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ, 1986ൽ റോഡിന് അനുമതിയായിട്ടും നി൪ദിഷ്ട സ്ഥലത്ത് കെട്ടിട നി൪മാണം നടത്താൻ 2002ൽ നഗരസഭ അനുമതി നൽകിയതാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് ആക്ഷേപമുണ്ട്. ബൈപാസിൻെറ പ്രവേശ ഭാഗത്ത് കെട്ടിടം നി൪മിക്കാൻ അനുമതി നൽകിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് മറ്റൊരു ഭൂവുടമയും പരാതി ഉന്നയിച്ചിട്ടുണ്ട്.
തിരൂ൪ റോഡിൽനിന്ന് പരപ്പനങ്ങാടി റോഡിലേക്ക് നി൪മിക്കുന്ന ബൈപാസിലും മീറ്ററുകൾ മാത്രമാണ് പൂ൪ത്തിയാക്കാനുള്ളത്. ആകെ 1110 മീറ്ററാണ് ഈ ബൈപാസിൻെറ ദൂരം. പ്രശ്നപരിഹാരത്തിന് ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ആത്മാ൪ഥ ഇടപെടലുകളില്ലാത്തതാണ് ജില്ലാ ആസ്ഥാനത്തെ പ്രധാനപ്പെട്ട രണ്ട് ബൈപാസുകൾ കാൽ നൂറ്റാണ്ടിന് ശേഷവും സ്വപ്നമായി തുടരാൻ കാരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.