പടുവളം സമരം 44ാം ദിവസത്തിലേക്ക്
text_fieldsചെറുവത്തൂ൪: ബിവറേജസ് കോ൪പറേഷന് കീഴിൽ പടുവളത്ത് പ്രവ൪ത്തിക്കുന്ന ചില്ലറ മദ്യവിൽപന കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ സമരസമിതി നടത്തുന്ന സമരം ഞായറാഴ്ച 44ാം ദിവസത്തിലേക്ക്. നിലവിൽ പ്രവ൪ത്തിക്കുന്ന കെട്ടിടത്തിൻെറ ശോച്യാവസ്ഥയും പിലിക്കോട് ഗവ. ഹയ൪സെക്കൻഡറിയിൽനിന്ന് 175 മീറ്റ൪ മാത്രം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കാര്യവും ചൂണ്ടിക്കാട്ടി സമരസമിതി ഹൈകോടതിയിൽ സമ൪പ്പിച്ച ഹരജിയിന്മേലുള്ള വാദം ബുധനാഴ്ച നടക്കും. വിധി അനുകൂലമായാലും പ്രതികൂലമായാലും മദ്യവിൽപന കേന്ദ്രം അടച്ചുപൂട്ടുന്നതുവരെയാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
ശനിയാഴ്ച സമരപ്പന്തലിൽ നൂറുകണക്കിനാളുകൾ ഐക്യദാ൪ഢ്യവുമായെത്തി. പ്രദേശത്തെ കുടുംബശ്രീ അംഗങ്ങൾ, പുരുഷ സ്വയംസഹായ സംഘങ്ങൾ എന്നിവരാണ് സമരത്തിൽ പങ്കാളികളായത്. ഞായറാഴ്ച നടക്കുന്ന സമരത്തിൽ പഞ്ചായത്തിലെ അഞ്ചോളം ക്ളബ് പ്രവ൪ത്തക൪ പങ്കാളികളാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.