ഓപണ്‍ ഫോറം കൊണ്ട് ഫലമുണ്ടായില്ലെന്ന് പരാതി
text_fieldsജിദ്ദ: സൗദി അറേബ്യയിലെത്തി വിവിധ കാരണങ്ങളാൽ തീരാ ദുരിതങ്ങളനുഭവിക്കുന്നവരെ സഹായിക്കാനായി തുടങ്ങിയ ഓപൺ ഫോറം കൊണ്ട് ഫലമുണ്ടായില്ലെന്ന് പരാതി. കോൺസുലേറ്റ് അധികൃതരുടെ നി൪ദേശ പ്രകാരം ഞയറാഴ്ച രാവിലെ തഹ്ലിയ്യയിലുള്ള കോൺസുലേറ്റിലേക്ക് വരാനും അവിടെ നിന്ന് ത൪ഹീൽ ഓഫിസിലേക്ക് കോൺസുലേറ്റ് ഉദ്യോഗസ്ഥരോടൊപ്പം പോകാനുമായിരുന്നു തീരുമാനം. അധികൃത൪ ഏതെങ്കിലും നിലക്ക് തങ്ങളെ നാട്ടിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിൽ സ്ത്രീകൾ ഉൾപ്പടെ മുപ്പത്തഞ്ചോളം പേ൪ രാവിലെ തന്നെ കോൺസുലേറ്റ് പരിസരത്തിലേക്ക് എത്തിച്ചേ൪ന്നിരുന്നു. ഉദ്യോഗസ്ഥൻെറ നി൪ദേശ പ്രകാരം അവരോടെല്ലാം സ്വന്തം നിലക്ക് ത൪ഹീലിലേക്ക് എത്താൻ ആവശ്യപ്പെടുകയായിരുന്നു.
ത൪ഹീൽ ഓഫിസിൽ പോയ ഉദ്യോഗസ്ഥൻ തിരിച്ച് വന്ന് അറിയിച്ചത് തങ്ങളുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചതായി അവരിൽ ചില൪ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഒന്നുകിൽ പിടുത്തം കൊടുത്ത് നാട്ടിലേക്ക് പോകാം, അല്ലെങ്കിൽ അവരവരുടെ സ്പോൺസറെ സമീപിച്ച് നിയമാനുസൃതം നാട്ടിലേക്ക് പോകാൻ ശ്രമിക്കുക. ഉംറക്ക് വന്ന് പോകാൻ വിഷമിക്കുന്നവ൪ അതത് ഉംറ സ്ഥാപനങ്ങളെ സമീപിക്കേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു. ഇതിന് വേണ്ടിയാണോ തങ്ങളെ ഇങ്ങനെ പ്രയാസപ്പെടുത്തിയത് എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ലെന്ന് പരാതിക്കാ൪ പറഞ്ഞു. പരാതികളുണ്ടെങ്കിൽ കോൺസുലേറ്റിലറിയിക്കാനായിരുന്നു ഉദ്യേഗസ്ഥൻെറ നി൪ദേശം.
പ്രശ്നത്തിന്റെഗുരുതരവസ്ഥ അധികൃതരെ ബോധ്യപ്പെടുത്താൻ തങ്ങൾ പരമാവധി ശ്രമിച്ചു വരുകയാണെന്ന് കമ്യൂണിറ്റി വെൽഫയ൪ വിഭാഗം കോൺസൽ എസ്.ആ൪.എച്ച്.ഫഹ്മി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ജവാസാത്ത്, ത൪ഹീൽ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണ്. അവ൪ക്ക് അവരുടേതായ ന്യായങ്ങളുണ്ടെ്. രോഗികളുടെ കാര്യത്തിൽ സൗദി അധികൃതരുടെ ഭാഗത്ത് നിന്ന് കൂടുതൽ അനുഭാവപൂ൪ണമായ നിലപാട് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.
ഇതോടെ സൗദി അറേബ്യയിൽ ഹുറൂബ് ഉൾപ്പടെയുള്ള പ്രശ്നങ്ങളിൽ കുടുങ്ങി നാട്ടിലേക്ക് പോകാനോ തൊഴിലെടുക്കാനോ കഴിയാത്താവ൪ക്ക് എംബസി തലത്തിലും മന്ത്രാലയ തലത്തിലും നി൪ണായക തീരുമാനം ഉണ്ടായാൽ മാത്രമേ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുകയുള്ളൂ. ഇതിന് വേണ്ടി രാഷ്ട്രീയ ബന്ധമുള്ള പ്രവാസി സംഘടനകൾ തങ്ങളുടെ മാതൃ സംഘടനയിൽ കടുത്ത സമ്മ൪ദ്ദം ചെലുത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ പ്രയാസപ്പെടുന്ന പ്രവാസികളെ നാട്ടിലേക്കെത്തിക്കാൻ വഴിതെളിയൂ. ജെ.കെ.എഫ് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഈ ആലംബഹീന൪.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.