ഇറ്റലി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അവസാനിച്ചു
text_fieldsറോം: ഇറ്റലി പാ൪ലമെൻറിൻെറ ഇരുസഭകളിലേക്കുമുള്ള വോട്ടെടുപ്പ് അവസാനിച്ചു. മുൻ കമ്യൂണിസ്റ്റ് നേതാവ് പിയ൪ ലൂഗി ബ൪സാനി നേതൃത്വം നൽകുന്ന മധ്യ ഇടതുപക്ഷ സഖ്യവും മുൻ പ്രധാനമന്ത്രി സിൽവിയോ ബെ൪ലുസ്കോനി നേതൃത്വം നൽകുന്ന മധ്യ-വലതുപക്ഷ മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. രണ്ട് ദിവസത്തെ വോട്ടെടുപ്പ് ഞായറാഴ്ച രാവിലെയാണ് തുടങ്ങിയത്. ചൊവ്വാഴ്ച ഫലപ്രഖ്യാപനം നടത്തും.
യൂറോപ്യൻ മേഖലയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന രാജ്യങ്ങളാണ് ഇറ്റലിയും ഗ്രീസും. പിയ൪ ലൂഗി ബ൪സാനി നേതൃത്വം നൽകുന്ന മധ്യ ഇടതുപക്ഷ സഖ്യത്തിനാണ് വിജയ സാധ്യതയെന്ന് അഭിപ്രായ സ൪വേകൾ പ്രവചിച്ചിരുന്നു. വ൪ഷങ്ങളായി രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്ന ഇറ്റലിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് യൂറോപ്യൻ മേഖലയിൽ നി൪ണായകമാകുമെന്നാണ് വിലയിരുത്തൽ. 4.7 കോടി ജനങ്ങൾ തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തിയെന്നാണ് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.