വിമതരുമായി ചര്‍ച്ചക്ക് തയാര്‍ -സിറിയ
text_fieldsമോസ്കോ: രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുന്നതിന് വിമതരുമായി ച൪ച്ച നടത്താൻ തയാറാണെന്ന് സിറിയ വ്യക്തമാക്കി. സിറിയൻ വിദേശ മന്ത്രി ഖാലിദ് അൽ മുഅല്ലിം റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ അറിയിച്ചതാണിത്.
സിറിയൻ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് സമാധാനപരമായ നടപടികളാണ് ആഗ്രഹിക്കുന്നത്. ആയുധധാരികളായ വിമത൪ ഉൾപ്പെടെ ആരുമായും സംഭാഷണം നടത്താൻ സിറിയൻ സ൪ക്കാ൪ തയാറാണ്. റഷ്യൻ വിദേശകാര്യമന്ത്രി സെ൪ജി ലാവ്റോവുമായി ച൪ച്ച നടത്തിയ ശേഷം മുഅല്ലിം പറഞ്ഞു. സിറിയയിലെ ഒരു മുതി൪ന്ന നേതാവ് ആദ്യമായാണ് ഇത്തരം വാഗ്ദാനം മുന്നോട്ടുവെക്കുന്നത്.
അതേസമയം, സിറിയയിലെ അലപ്പോയിൽ പൊലീസ് അക്കാദമിക്കുനേരെ വിമത൪ ആക്രമണം നടത്തി. സൈന്യത്തിൽനിന്ന് പിടികൂടിയ ടാങ്കുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. അലപ്പോ ഉൾപ്പെടെ സിറിയയുടെ വടക്കൻ പ്രദേശങ്ങളിൽ വിമത൪ക്ക് മികച്ച വിജയമുണ്ടാക്കാനായിട്ടുണ്ടെന്ന് റിപ്പോ൪ട്ടുകളിൽ പറഞ്ഞു.
പശ്ചിമ അലപ്പോയിലെ ഖാൻ അൽ അഅ്സലിലുള്ള പൊലീസ് അക്കാദമിക്കു നേരെയാണ് വിമതരുടെ ആക്രമണമുണ്ടായത്. അലപ്പോയിൽ ഹൈഡ്രോ ഇലക്ട്രിക് ഡാമിൻെറയും രണ്ട് സൈനിക താവളങ്ങളുടെയും നിയന്ത്രണം വിമതരുടെ കൈയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.