ഫലസ്തീന്‍ തടവുകാരന്‍ കൊല്ലപ്പെട്ടത് പീഡനംമൂലമെന്ന് വ്യക്തമായി
text_fieldsജറൂസലം: ഇസ്രായേൽ ജയിലിൽ ഫലസ്തീൻ തടവുപുള്ളി അറഫാത്ത് ജറാദത് (30) കൊല്ലപ്പെട്ടത് കടുത്ത മ൪ദനമുറകളെ തുട൪ന്നാണെന്ന് വ്യക്തമായി. ജറാദത്തിൻെറ മൃതദേഹത്തിൽ നിരവധി മുറിവുകളും മുഖത്ത് കരുവാളിപ്പും കണ്ടെത്തിയെന്നും കടുത്ത പീഡനമേറ്റാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ടിൽ വ്യക്തമായെന്നും ഫലസ്തീൻ ജയിൽ മന്ത്രി ഈസ ഖുറാഖ വെളിപ്പെടുത്തി.
ജറാദത്തിൻെറ മരണം ഹൃദയാഘാതത്തെ തുട൪ന്നാണെന്നായിരുന്നു ഇസ്രായേൽ അവകാശപ്പെട്ടിരുന്നത്.
ജറാദത്തിൻെറ മരണത്തെ തുട൪ന്ന് ഫലസ്തീൻ പ്രദേശങ്ങളിലുണ്ടായ പ്രതിഷേധം ഇസ്രായേൽ സൈന്യം അടിച്ചമ൪ത്തിവരുകയാണ്. വെസ്റ്റ്ബാങ്കിൽ പ്രതിഷേധക്കാ൪ക്കുനേരെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് ഫലസ്തീൻകാ൪ക്ക് പരിക്കേറ്റു.
ഇവരിൽ 15കാരൻെറ നെഞ്ചിലാണ് വെടിയേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഫലസ്തീൻ ആരോഗ്യവൃത്തങ്ങൾ അറിയിച്ചു.
വെസ്റ്റ്ബാങ്കിലെ ഹിബ്രോണിനു സമീപം സയീ൪ സ്വദേശിയായ ഇറാദത്തിനെ ഇസ്രായേൽകാരനു നേരെ കല്ലേറ് നടത്തിയെന്നാരോപിച്ച് ഫെബ്രുവരി 18നാണ് ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തത്. ജറാദത്തിൻെറ മരണത്തിൽ പ്രതിഷേധിച്ച് ഇസ്രായേൽ തടവറകളിലെ ആയിരക്കണക്കിന് ഫലസ്തീൻകാ൪ ഏകദിന നിരാഹാരം നടത്തി. 200ലേറെ ദിവസമായി ജയിലിൽ നിരാഹാരം നടത്തുന്ന സമീ൪ അസ്സാവിയുടെ നിലഗുരുതരമായി തുടരുകയാണ്.
അതേസമയം, വെസ്റ്റ്ബാങ്കിലെ ഫലസ്തീൻ പ്രതിഷേധം പുതിയ ഇൻതിഫാദയിലേക്ക് (ഉയി൪ത്തെഴുന്നേൽപ്) നയിക്കുമെന്ന് ഇസ്രായേൽ സുരക്ഷാമന്ത്രി അവി ഡിഷ൪ അഭിപ്രായപ്പെട്ടു. ഫലസ്തീൻകാരുടെ പ്രതിഷേധത്തിനിടെ ആളപായമുണ്ടാവുമ്പോഴാണ് ഇൻതിഫാദക്ക് അവ൪ തയാറെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, നേരത്തേയുണ്ടായ രണ്ട് ഇൻതിഫാദയും പരാജയമായിരുന്നുവെന്നും വീണ്ടും ഉണ്ടായാലും അതുതന്നെയായിരിക്കും അവസ്ഥയെന്നും ഡിഷ൪ അവകാശപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.