തുന്നല്‍ ക്ളാസിന്‍െറ മറവില്‍ അനാശാസ്യം; നാല് സ്ത്രീകളടക്കം ആറുപേര്‍ അറസ്റ്റില്‍
text_fieldsപാലക്കാട്: തുന്നൽ പരിശീലന കേന്ദ്രത്തിൻെറ മറവിൽ അനാശാസ്യം നടത്തിയ ആറംഗ സംഘം പൊലീസ് പിടിയിലായി. നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘത്തെ കൊടുമ്പിലെ വീട്ടിൽനിന്നാണ് പാലക്കാട് സൗത് പൊലീസ് അറസ്റ്റ് ചെയ്തത്. ഒലവക്കോട് തോട്ടത്തിൽ വീട്ടിൽ വിജയ എന്ന നിഷ (34), ഒലവക്കോട് റെയിൽവേ കോളനിയിലെ താമസക്കാരായ സൈറാബാനു (35), ആസിയ (38), പറളി ഓടന്നൂരിൽ സാഹിറ (31), കൊടുവായൂ൪ വാക്കോട് സ്വദേശി അനൂപ് (28), പുതുപ്പരിയാരം വെള്ളക്കര സ്വദേശി ഓട്ടോ ഡ്രൈവ൪ അബുതാഹി൪ (22) എന്നിവരാണ് പിടിയിലായത്.തയ്യൽ ക്ളാസ് നടത്താനെന്ന പേരിൽ 15 ദിവസം മുമ്പ് വിജയയാണ് കൊടുമ്പ് ആൽത്തറയിലെ വീട് വാടകക്കെടുത്തത്.തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ അനൂപ് വീട്ടിലെത്തി. ഇയാൾ അകത്തുകയറി വാതിലടച്ച ഉടൻ നാട്ടുകാ൪ വീട് വളഞ്ഞ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
അബുതാഹിറാണ് ഓട്ടോയിൽ ആളുകളെ വീട്ടിലെത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അനൂപ് 1500 രൂപക്ക് കരാറുറപ്പിച്ചാണ് എത്തിയത്. മൊബൈൽ ഫോൺ വഴിയാണ് ഇടപാട് നടത്തുന്നത്. സുഹൃത്തിൽ നിന്നാണ് ഫോൺ നമ്പ൪ ലഭിച്ചതെന്ന് അനൂപ് പൊലീസിനോട് പറഞ്ഞു.
കൂടുതൽ ഇടനിലക്കാരുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.