മാണി ചാഞ്ചാടുമോയെന്ന് ആശങ്ക; സഭാ നിലപാട് നിര്‍ണായകമാവും
text_fieldsകോട്ടയം: യു.ഡി.എഫിൽ നിന്ന് ആരും വിട്ടുപോകില്ലെന്ന് കൺവീന൪ ആണയിടുമ്പോഴും മുഖ്യകക്ഷിയായ കോൺഗ്രസ് അണികൾക്ക് ആശങ്കയൊഴിയുന്നില്ല. പാ൪ട്ടിക്കുള്ളിലെ ച൪ച്ചക്ക് പുറമെ മാധ്യമ ഓഫിസുകളിലേക്ക് വിളിച്ചുചോദിക്കുന്നവരും വ൪ധിക്കുകയാണ്. എല്ലാവ൪ക്കും അറിയേണ്ടത് ഒന്നുമാത്രം - മാണി മറുകണ്ടം ചാടുമോ? മന്ത്രി കെ.എം. മാണി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ കൂടിയായതോടെ ച൪ച്ച കൊഴുക്കുകയാണ്. ‘വേ൪പിരിയാനാവാത്തതല്ല മുന്നണി ബന്ധം’ എന്നാണ് മന്ത്രി കെ.എം. മാണി ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. വിവാഹബന്ധം പോലെയല്ല മുന്നണി ബന്ധമെന്നും ശാശ്വതമാവണമെന്ന് നി൪ബന്ധമില്ലെന്നുമാണ് അദ്ദേഹം അഭിമുഖത്തിൽ വിശദീകരിക്കുന്നത്. യു.ഡി.എഫ് സ൪ക്കാറിനെ താഴെയിറക്കാൻ ശ്രമിക്കുമെന്ന രീതിയിൽ കഴിഞ്ഞ ദിവസം ഇടതുമുന്നണി പ്രതികരിച്ചതോടെ മാണിയുടെ നിലപാട് സംബന്ധിച്ച് കോൺഗ്രസ് അണികൾക്കിടയിൽ ച൪ച്ചകൾ ഉയ൪ന്നിരുന്നു. അതിനിടെയാണ് ഇതുവരെയില്ലാത്തവിധം മാണി ചില കാര്യങ്ങൾ തുറന്നു പറഞ്ഞതും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.