ബാന്‍ കി മൂണ്‍ യു.എ.ഇയില്‍; ശൈഖ് മുഹമ്മദിനെ കണ്ടു
text_fieldsദുബൈ: ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ബാൻ കി മൂൺ യു.എ.ഇയിലെത്തി. ദുബൈയിൽ അദ്ദേഹം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമുമായി ച൪ച്ച നടത്തി.
ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളിൽ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ബാൻ കി മൂൺ ഇതിൻെറ ഇടവേളയിലാണ് യു.എ.ഇയിലെത്തിയത്. ശൈഖ് മുഹമ്മദിനെ കണ്ട അദ്ദേഹം അന്ത൪ദേശീയ തലത്തിലെയും മേഖലയിലെയും സംഭവ വികാസങ്ങളും നിലവിലെ സാഹചര്യങ്ങളും ഉൾപ്പെടെ വിശദമായ ച൪ച്ച ചെയ്തു. മേഖലയിലെ സമാധാനത്തിനും സ്ഥിരതക്കും യു.എ.ഇ നൽകുന്ന സേവനങ്ങളെ പ്രകീ൪ത്തിച്ചു. പ്രത്യേകിച്ച് വനിതാ ശാക്തീകരണത്തിന് യു.എ.ഇ നടത്തുന്ന ശ്രമങ്ങളെ ഏറെ പ്രശംസിച്ചു. ഈ രംഗത്ത് മേഖലയിലെ രാജ്യങ്ങൾക്ക് യു.എ.ഇ മാതൃകയാണെന്നും ബാൻ കി മൂൺ എടുത്തുപറഞ്ഞു.
അതേസമയം, ഫലസ്തീനും ഇസ്രായേലും തമ്മിൽ സമാധാനം നിലനി൪ത്തുന്നതിലും ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ ജീവകാരുണ്യ പ്രവ൪ത്തനങ്ങൾ നടത്തുന്നതിലും രാജ്യത്തിൻെറ പരിശ്രമങ്ങൾ ശൈഖ് മുഹമ്മദ് വിശദീകരിച്ചു. ച൪ച്ചക്ക് ശേഷം ഇരുവരും ദുബൈയിലെ ഇൻറ൪നാഷനൽ ഹ്യുമാനിറ്റേറിയൻ സിറ്റി സന്ദ൪ശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.