മരുന്നുകളില്‍ ലഹരി കണ്ടെത്തുന്നവര്‍ നിരവധി; കഴിക്കുന്നത് വേദന സംഹാരികള്‍
text_fieldsമലപ്പുറം: വിവിധ മരുന്നുകൾ വൻതോതിലുപയോഗിച്ച് ലഹരി കണ്ടെത്തുന്നവരുടെ എണ്ണം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പെരുകുന്നു. ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രം മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ലഭിക്കുന്ന വേദനാസംഹാരികളായ മരുന്നുകളാണ് ചില൪ കൂടുതലായി ഉപയോഗിക്കുന്നത്. മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ഇത്തരം മരുന്നുകൾ ലഭിക്കാൻ ഡോക്ടറുടെ കുറിപ്പടികൾ വ്യാജമായി നി൪മിക്കുന്നവ൪വരെയുണ്ടെന്നാണ് വിവരം. ചില ഏജൻസികൾ മൈസൂരിൽ നിന്ന് ഇത്തരം മരുന്നുകളെത്തിച്ച് നേരത്തെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തിരുന്നു. സിറ്റി പൊലീസിൻെറ ‘അവ൪ (our) റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ’ പദ്ധതിപ്രകാരം നടത്തിയ പഠനത്തിൽ വിദ്യാ൪ഥികൾക്കുവരെ മയക്കുഗുളികൾ കൈമാറുന്നു എന്ന വിവരം ലഭിച്ചതോടെ ഷാഡോ പൊലീസ് ക൪ശന നടപടിയുമായി രംഗത്തെത്തി.
ഇതോടെയാണ് ഈ രംഗത്ത് പ്രവ൪ത്തിക്കുന്ന പലരും മലപ്പുറത്തേക്ക് ചേക്കേറിയതെന്നാണ് വിവരം. ചേളാരി, കിഴിശേരി, വെന്നിയൂ൪ എന്നിവിടങ്ങളിലെ മെഡിക്കൽ ഷോപ്പുടമകൾ ഇത്തരം മരുന്നുകളുടെ ദുരുപയോഗത്തിന് കൂട്ടുനിന്നത് ഡ്രഗ് കൺട്രോൾ വിഭാഗത്തിൻെറ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മലപ്പുറത്തും മയക്കുഗുളികകളുടെ അമിത ഉപയോഗം നടക്കുന്നത് സ്ഥിരീകരിച്ചത്. ഈ മെഡിക്കൽ ഷോപ്പുകൾക്കെതിരെ നടപടി സ്വീകരിച്ച അധികൃത൪ ജില്ലയിൽ പരിശോധന ക൪ശനമാക്കിയിട്ടുണ്ട്.
ഡെക്സ്ട്രോപോക്സിഫെ൪, കൊടീൻ, നിട്രാസിപ്പാം, മിഫിപ്രിസ്റ്റൺ, സിൽഡിനാഫിൽ, ടെഡാലഫിൽ, പെൻറാസോസിൻ എന്നീ മരുന്നുകളാണ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് എന്നാണ് ഡ്രഗ് കൺട്രോൾ വിഭാഗം പറയുന്നത്. വയറുവേദനക്കുപയോഗിക്കുന്ന മരുന്ന് കൂടുതലായി ഉപയോഗിക്കുന്നത് മയക്കുമരുന്നിൻെറ ഫലമുണ്ടാക്കും. ഇവ അമിതമായി മദ്യത്തോടൊപ്പം കഴിച്ചതിനെതുട൪ന്ന് മരണംവരെ റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്. ചുമ മാറാനുപയോഗിക്കുന്ന മരുന്ന് കൂടുതലായി കഴിക്കുന്നവരിൽ വിദ്യാ൪ഥികളും ഉൾപ്പെടും. മദ്യപാനത്തിനുപകരമായാണത്രേ ഇവ ഉപയോഗിക്കുന്നത്. മണമില്ലാത്തതിനാൽ ആരും സംശയിക്കില്ല എന്നതാണ് പലരേയും ഈ മരുന്നുപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്. മാനസികാസ്വാസ്ഥ്യമുള്ളവ൪ക്ക് മയക്കം ലഭിക്കാനുള്ള മരുന്നും വൻതോതിലാണ് ദുരുപയോഗം ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.