രാജ് താക്കറെയുടെ പരാമര്‍ശം വിവാദമായി; മഹാരാഷ്ട്രയില്‍ പരക്കെ സംഘര്‍ഷം
text_fieldsമുംബൈ: എൻ.സി.പി നേതാവ് ശരദ് പവാറിനെതിരെ മഹാരാഷ്ട്ര നവ നി൪മ്മാൺ സേന (എം.എൻ.എസ്) നേതാവ് രാജ് താക്കറെ നടത്തിയ വിവാദ പരാമ൪ശത്തെ ചൊല്ലി മുംബൈയിൽ സംഘ൪ഷം. പ്രസ്താവനയിൽ പ്രകോപിതരായ എൻ.സി.പി പ്രവ൪ത്തക൪ രാജ് താക്കറെക്കെതിരെ കരിങ്കൊടി കാണിക്കുകയും അനുയായികളുടെ വാഹനങ്ങൾക്കു നേരെ കല്ലെറിയുകയും ചെയ്തു.
ദക്ഷിണ മുംബൈയിലെയും അഹമ്മദ്നഗ൪, നാന്ദേഡ്, അകോള, യവത്മൽ, പ൪ഭാനി, താനെ തുടങ്ങിയ പ്രദേശങ്ങളിലെ എൻ.സി.പി ഓഫീസുകൾ എം.എൻ.എസ് പ്രവ൪ത്തക൪ അക്രമിക്കുകയും നിരവധി സ്വകാര്യ വാഹനങ്ങൾ അടിച്ചു തക൪ക്കുകയും ചെയ്തു. ഇരുപാ൪ട്ടികളുടെയും പ്രവ൪ത്തക൪ തമ്മിൽ ചൊവാഴ്ച രാത്രി സംസ്ഥാനത്തെ മിക്കയിടങ്ങളിലും ഏറ്റുമുട്ടി. പൂണെയിലും എം.എൻ.എസ് പ്രവ൪ത്തക൪ എൻ.സി.പി ഓഫീസിനു നേ൪ക്ക് കല്ലേറു നടത്തുകയും തീയിടാൻ ശ്രമിക്കുകയും ചെയ്തു. സംസ്ഥാനത്തുടനീളമുണ്ടായ സംഘ൪ഷത്തിൽ അഞ്ചു പേ൪ക്ക് പരുക്കേറ്റു. ആരെയും അറസ്റ്റു ചെയ്തിട്ടില്ല. സംഘ൪ഷം നിയന്ത്രിക്കാൻ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അഹമ്മദ്നഗറിൽ ചൊവാഴ്ച നടത്തിയ പാ൪ട്ടി പൊതുപരിപാടിയിലാണ് രാജ് താക്കറെ, പവാറിനെയും അനന്തരവനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാ൪, ആഭ്യന്തര മന്ത്രി ആ൪.ആ൪ പാട്ടീൽ തുടങ്ങിയവരെ കുറിച്ച് വിവാദ പരാമ൪ശം നടത്തിയത്.അടുത്ത വ൪ഷത്തെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രചാരണ പരിപാടികളിൽ രാജ് താക്കറെ എൻ.സി.പി നേതാക്കൾക്കെതിരെ ശക്തമായ വിമ൪ശം നടത്താറുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.