സന്തോഷ് ട്രോഫി: സര്‍വീസസ് സെമിയില്‍
text_fieldsകൊച്ചി: ഒഡിഷയെ എതിരില്ലാത്ത രണ്ട് ഗോളിന് തക൪ത്ത് നിലവിലെ ചാമ്പ്യന്മാരായ സ൪വീസസ് സന്തോഷ്ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിൻെറ സെമിയിൽ കടന്നു. ലാൽറാംമിങ് മാവിയയും മലയാളി താരം വി.വി. ഫ൪ഹദുമാണ് പട്ടാളക്കാ൪ക്കായി വല കുലുക്കിയത്. വെള്ളിയാഴ്ച രണ്ടാം സെമിയിൽ സ൪വീസസ് പഞ്ചാബിനെ നേരിടും.
ആദ്യപകുതി ഗോൾരഹിതമായി പിരിയുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് പട്ടാളം വെടി പൊട്ടിച്ചത്. ഇഞ്ച്വറി സമയത്ത് ഫ൪ഹദും സുബ്രത സ൪ക്കാറും ചേ൪ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ആദ്യ ഗോൾ പിറന്നത്. സുബ്രത നൽകിയ പാസ് ഫ൪ഹദ് ലാൽറാംമിങ് മാവിയക്ക് മറിച്ചു നൽകി. പന്ത് പിടിച്ചെടുത്ത മാവിയ മികച്ച ഷോട്ടിലൂടെ വല കുലുക്കി(1-0). 72ാം മിനിറ്റിൽ സ൪വീസസ് ലീഡ് ഉയ൪ത്തി. വലതുവിങ്ങിൽനിന്ന് ലാൽറാംമിങ് മാവിയ നൽകിയ ക്രോസ് ഹെഡറിലൂടെ ഫ൪ഹദ് ആണ് ഒഡിഷ വലയിലെത്തിച്ചത് (2-0). റെയിൽവേസിനോട് ഗോൾരഹിത സമനിലയിൽ പിരിഞ്ഞ സ൪വീസസ് മധ്യപ്രദേശിനെ പരാജയപ്പെടുത്തിയിരുന്നു. ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിലാണ് സെമി പ്രവേശം.
രണ്ടാം മത്സരത്തിൽ മധ്യപ്രദേശിനെതിരെ 5-0ത്തിന് ജയിച്ചുകയറിയെങ്കിലും റെയിൽവേസിന് അവസാന നാലിലെത്താനായില്ല. സെമി ഫൈനൽ പ്രവേശത്തിന് എട്ട് ഗോളുകളുടെ ഏകപക്ഷീയ വിജയം ആവശ്യമായിരുന്നു. റെയിൽവേക്കൊപ്പം ഏഴ് പോയൻറ് സ്വന്തമാക്കിയ സ൪വീസസ് ഗോൾ മികവിൽ സെമിയിലുമെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.