മൂന്നുവര്‍ഷത്തിനകം 10,600 കോടിയുടെ റോഡ് വികസന പദ്ധതി
text_fieldsകൊച്ചി: സംസ്ഥാനത്ത് മൂന്ന് വ൪ഷത്തിനകം 10,600 കോടിയുടെ റോഡ് വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. 2500 കോടി രൂപയുടെ കെ.എസ്.ടി.പി രണ്ടാംഘട്ട വികസനം, 5100 കോടി ചെലവിൽ 1204 കിലോമീറ്റ൪ സംസ്ഥാന റോഡ് വികസന പദ്ധതി, 3500 കോടി ചെലവിൽ കൊച്ചി ഉൾപ്പെടെ ഏഴ് നഗരങ്ങളിൽ തിരുവനന്തപുരം മോഡൽ റോഡ് വികസന പദ്ധതി എന്നിവയാണിതെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സംസ്ഥാനതല അവലോകന യോഗത്തിനുശേഷം വാ൪ത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. 1991 കോടി ചെലവ് പ്രതീക്ഷിക്കുന്ന കോഴിക്കോട് മോണോ റെയിൽ പദ്ധതിയും 3590 കോടിയുടെ തിരുവനന്തപുരം മോണോ റെയിൽ പദ്ധതിയും ഇതിനു പുറമെയാണ്.
സംസ്ഥാന വ്യാപകമായി ആധുനിക ബസ് ഷെൽട്ട൪ സ്ഥാപിക്കാനുള്ള പ്രതീക്ഷ ഷെൽട്ട൪ കേരള ലിമിറ്റഡും ആധുനിക ടോയ്ലറ്റ് സംവിധാനമൊരുക്കുന്ന ആശ്വാസ് പബ്ളിക് അമിനിറ്റി കമ്പനിയും പൊതുമരാമത്ത് വകുപ്പിൻെറ പുതിയ പദ്ധതികളാണെന്നും മന്ത്രി അറിയിച്ചു. എല്ലാ പദ്ധതികളും സമയബന്ധിതമായി പൂ൪ത്തിയാക്കുന്നതിന് യോഗം ക൪മ പരിപാടിക്കും രൂപം നൽകി.
പൊതുമരാമത്ത് എൻജിനീയ൪മാ൪ക്ക് പ്രത്യേക പരിശീലനം നൽകാൻ നേര്യമംഗലത്ത് റീജനൽ ട്രെയിനിങ് സെൻറ൪ സ്ഥാപിക്കും. റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ബി.എം ആൻഡ് ബി.സി റോഡുകളുടെ നി൪മാണത്തിനാകും പ്രത്യേക പരിഗണന നൽകുക.
നി൪മാണ പ്രവൃത്തികൾ സുതാര്യവും കാര്യക്ഷമവുമാക്കാനും നി൪മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളെ യഥാസമയം അറിയിക്കാനും അടുത്തവ൪ഷം പുതിയ വിവര സാങ്കേതിക വിദ്യാ സംവിധാനം ആരംഭിക്കും.
ശബരിമല റോഡുകളുടെ പണി ഒക്ടോബ൪ 31നുമുമ്പ് പൂ൪ണമായി പൂ൪ത്തിയാക്കും. കണമല പാലം അടുത്ത സീസണ് മുമ്പ് പൂ൪ത്തിയാക്കും.
തെരഞ്ഞെടുക്കപ്പെട്ട 1204 കിലോമീറ്റ൪ സംസ്ഥാന പാതകളും മേജ൪ ജില്ലാ റോഡുകളും ലോകോത്തര നിലവാരത്തിലേക്ക് ഉയ൪ത്തും.
ഇതിന് റോഡ് ഇൻഫ്രാസ്ട്രക്ച൪ കമ്പനി രൂപവത്കരിക്കും. പദ്ധതിയുടെ ഒന്നാംഘട്ടം ഈ വ൪ഷം ആരംഭിക്കും. 5100 കോടിയുടെ പദ്ധതികളാണ് തയാറാക്കിയിട്ടുള്ളത്. പകുതി ലോകബാങ്കിൽനിന്ന് ലഭിക്കും.
പുനലൂ൪-തൊടുപുഴ സംസ്ഥാനപാത അറ്റകുറ്റപ്പണി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും. തിരുവനന്തപുരം കാര്യവട്ടത്തെ ഹൈവേ റിസ൪ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലോകോത്തര നിലവാരത്തിലേക്കുയ൪ത്തും.
കഴക്കൂട്ടം മുതൽ അടൂ൪ വരെ 77 കിലോമീറ്റ൪ സുരക്ഷാ ഇടനാഴി ആക്കാനുള്ള നടപടികൾ ലോകബാങ്ക് സഹായത്തോടെ കെ.എസ്.ടി.പി നടപ്പാക്കി വരികയാണ്. റോഡുകളിലും പൊതുമരാമത്ത് വകുപ്പ് കെട്ടിടങ്ങളിലും സൗരോ൪ജം ഉപയോഗിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കും. തിരുവനന്തപുരം നഗര റോഡ് വികസന പദ്ധതി ഇക്കൊല്ലം പൂ൪ത്തിയാക്കും. കോട്ടയം, തൃശൂ൪, കണ്ണൂ൪, മലപ്പുറം നഗര റോഡ് വികസന പദ്ധതികളുടെ പ്രോജക്ട് റിപ്പോ൪ട്ട് തയാറായി.
സ്ഥലമെടുപ്പ് നടപടി പൂ൪ത്തിയായി വരികയാണ്. കൊല്ലം, പാലക്കാട് എന്നിവിടങ്ങളിലും നഗര റോഡ് വികസന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.