ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ഏകീകൃത പാഠ്യപദ്ധതി വേണമെന്ന് ശിപാര്‍ശ
text_fieldsതിരുവനന്തപുരം: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കണമെന്ന് ഡോ. എം.കെ. ജയരാജൻ കമീഷൻ റിപ്പോ൪ട്ട്. ഇത്തരം കുട്ടികളെ സംബന്ധിച്ച പഠന റിപ്പോ൪ട്ടിലാണ് ഈ ശിപാ൪ശ. വിദ്യാഭ്യാസമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രി പി.കെ. അബ്ദുറബ്ബിന് റിപ്പോ൪ട്ട് സമ൪പ്പിച്ചു.
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവ൪ക്കായി ഔചാരിക - അനൗപചാരിക വിദ്യാഭ്യാസ പാഠ്യപദ്ധതി രൂപവത്കരിച്ച് അടിയന്തരമായി നടപ്പാക്കണമെന്നും റിപ്പോ൪ട്ട് നി൪ദേശിച്ചു. നാഷനൽ ട്രസ്റ്റ് ആക്ട് പോലെ രക്ഷാക൪ത്താക്കളുടെ മരണശേഷം ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾ പരിരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുന്ന സംവിധാനം ഉണ്ടാക്കണം. ഇതിന് ഓരോ ജില്ലയിലും ആജീവനാന്ത പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കണം. എൻഡോസൾഫാൻ മേഖലയിലെ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണം. 18 വയസ്സിന് മുകളിലുള്ള വ്യക്തികൾക്കായി ജില്ലതോറും ശാസ്ത്രീയ തൊഴിലധിഷ്ഠിത പുനരധിവാസ കേന്ദ്രങ്ങൾ തുടങ്ങണം. സി.എച്ച്. മുഹമ്മദ്കോയ സ്മാരക സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോ൪ ദ മെൻറലി ചലഞ്ച്ഡിനെ സംസ്ഥാനതല ഉന്നത കേന്ദ്രമാക്കണം.
വെല്ലുവിളി നേരിടുന്ന എല്ലാ വിഭാഗങ്ങളുടെയും ശാസ്ത്രീയ തൊഴിൽ പരിശീലനത്തിനും തൊഴിൽ മാ൪ഗനി൪ദേശം നൽകാനും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോ൪ വൊക്കേഷനൽ ആൻഡ് എംപ്ളോയ്മെൻറ് സ്ഥാപിക്കണം. സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുന്നത് പരിഗണിക്കാവുന്നതാണ്. ജന്മനായുള്ള വൈകല്യങ്ങൾ തിരിച്ചറിയാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പ്രത്യേക ക്ളിനിക്കുകൾ തുടങ്ങണം. സി.എച്ച്. മുഹമ്മദ്കോയ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓട്ടിസം, സെറിബ്രൽ പാഴ്സി, ബുദ്ധിവൈകല്യം എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങളും കൂടി ഉൾപ്പെടുത്തി പുന$സംഘടിപ്പിക്കണം. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവ൪ക്ക് ആവശ്യങ്ങളും അവകാശങ്ങളും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി ചെയ൪മാനും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാ൪ അംഗങ്ങളുമായി മുഖ്യമന്ത്രിതല സമിതി രൂപവത്കരിക്കണമെന്നും കമീഷൻ ശിപാ൪ശ ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.