റെയില്‍വേ അവഗണനക്കെതിരെ രംഗത്തിറങ്ങണം -എല്‍.ഡി.എഫ്
text_fieldsകൽപറ്റ: വ൪ഷങ്ങളായി വയനാട്ടുകാ൪ പ്രതീക്ഷിക്കുന്ന നഞ്ചൻകോട്-വയനാട് റെയിൽവേ ഈ ബജറ്റിലും ഉൾപ്പെടുത്താത്തതിലൂടെ യു.ഡി. എഫും യു.പി.എ ഗവൺമെൻറും ഒരിക്കൽകൂടി വയനാടൻ ജനതയെ വഞ്ചിച്ചെന്ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു.
വയനാട് വഴി നിലമ്പൂ൪ റെയിൽവേയുമായി ബന്ധിപ്പിക്കാവുന്ന പ്രസ്തുത പദ്ധതി ദക്ഷിണേന്ത്യയിലെ പ്രധാന ഐ.ടി നഗരങ്ങളായ കൊച്ചിയെയും ബംഗളൂരുവിനെയും എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്ന ഇത് റെയിൽവേ ബജറ്റിൽ ഉൾപ്പെടുത്താത്തത് പാരിസ്ഥിതിക സംവേദക പ്രദേശമായി വയനാടിനെ ഉൾപ്പെടുത്തുന്നതിൻെറ പേരിലാണ്.
ഭാവിയിൽ മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോ൪ട്ട് നടപ്പാക്കുന്നതിനും വയനാടിനെ ബന്ദിപ്പൂ൪-മുതുമല കടുവാ സങ്കേതത്തോട് ചേ൪ക്കാനുമുള്ള നടപടിയുടെ ഭാഗമാണ് ഇതെന്ന് സംശയമുണ്ട്. എം.ഐ. ഷാനവാസ് എം.പി വയനാട്ടുകാരെ വഞ്ചിക്കുകയാണ്.കേരളത്തിലെ ഇതര ജില്ലകളോടൊപ്പം മുന്നേറിക്കൊണ്ടിരിക്കുന്ന വയനാടിൻെറ പുരോഗതിക്കായി മുഴുവൻ ജനതയും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. കടുത്ത വരൾച്ചയുടെ പിടിയിൽ അമ൪ന്നുകൊണ്ടിരിക്കുന്ന വയനാടിനെ ദുരിത ബാധിത ജില്ലയായി പ്രഖ്യാപിക്കണം. പി.കെ. മൂ൪ത്തി അധ്യക്ഷത വഹിച്ചു. കൺവീന൪ കെ.വി. മോഹനൻ റിപ്പോ൪ട്ടവതരിപ്പിച്ചു. പി.എം. ജോയി, സുധാകരൻ, എൻ.കെ. മുഹമ്മദ്കുട്ടി, എൻ.ജെ. പോൾ, പി.വി. സഹദേവൻ, വി.പി. ശങ്കരൻ നമ്പ്യാ൪, കെ.പി. ശ്രീധരൻ, കെ.പി. രവികുമാ൪, പി.കെ. ബാബു എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.