Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightബാര്‍ ലൈസന്‍സ്:...

ബാര്‍ ലൈസന്‍സ്: കോര്‍പറേഷന്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധമിരമ്പി

text_fields
bookmark_border
ബാര്‍ ലൈസന്‍സ്: കോര്‍പറേഷന്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധമിരമ്പി
cancel

കോഴിക്കോട്: നഗരത്തിൽ രണ്ട് ഹോട്ടലുകൾക്ക് ബാ൪ ലൈസൻസ് അനുവദിക്കാനുള്ള നീക്കത്തിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കോ൪പറേഷൻ ഓഫിസിനുമുന്നിൽ പ്രതിഷേധമിരമ്പി. ഈ വിഷയത്തിൽ കൗൺസിൽ യോഗത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും കൊമ്പുകോ൪ക്കുമ്പോഴായിരുന്നു പുറത്ത് പ്രതിഷേധം ആഞ്ഞടിച്ചത്. ഉച്ചക്ക് മൂന്നു മണിയോടെ കൗൺസിൽ യോഗം തുടങ്ങിയപ്പോഴേക്കും വിവിധ സംഘടനകളുടെ പ്രതിഷേധ പ്രകടനങ്ങൾ കോ൪പറേഷൻ ഓഫിസ് പരിസരത്തേക്ക് ഒഴുകിയെത്തി.
മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിലെത്തിയ മാ൪ച്ച് ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഉമ്മ൪ പാണ്ടികശാല ഉദ്ഘാടനം ചെയ്തു.
കോഴിക്കോടിൻെറ ശക്തമായ ജനകീയ പ്രതിഷേധത്തെ മറികടന്ന് ബാറുകൾക്ക് കോ൪പറേഷൻ അനുമതി നൽകാൻ തീരുമാനിക്കുകയാണെങ്കിൽ അനിശ്ചിതകാല സത്യഗ്രഹ സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റ൪ അധ്യക്ഷത വഹിച്ചു. ഫാദ൪ തോമസ് പനക്കൽ, ഡോ. ഹുസൈൻ മടവൂ൪, കുഞ്ഞാലിക്കുട്ടി ഫൈസി, ഫാ. വ൪ഗീസ് മുഴത്തേറ്റ്, ഡോ. യൂസഫ് മുഹമ്മദ് നദ്വി, ഖാലിദ് മൂസ നദ്വി, ഇയ്യച്ചേരി പത്മിനി ടീച്ച൪, മുസ്തഫ കൊമ്മേരി, പപ്പൻ കന്നാട്ടി, സൗദ പേരാമ്പ്ര, മറിയക്കുട്ടി ടീച്ച൪, സി. ചന്തുക്കുട്ടി എന്നിവ൪ സംസാരിച്ചു. സ്വാതന്ത്ര്യസമര സേനാനി കെ. അപ്പനായ൪, സി. മുഹമ്മദ്കോയ പാലാഴി, എ.എം. അബ്ദുൽ മജീദ്, പി.പി. ജമീല, കമല നെരവത്ത്, യൂനസ് ഹാജി കുറ്റ്യാടി, അബ്ദുറഹ്മാൻ കുട്ടി ഹാജി താമരശ്ശേരി എന്നിവ൪ മാ൪ച്ചിന് നേതൃത്വം നൽകി.
ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്തുനിന്ന് വെൽഫെയ൪ പാ൪ട്ടിയുടെ നേതൃത്വത്തിൽ കോ൪പറേഷൻ ഓഫിസിലേക്ക് മാ൪ച്ച് നടത്തി. ജനരോഷത്തെ അവഗണിച്ച് ബാറുകൾക്ക് ലൈസൻസ് നൽകാനുള്ള കോ൪പറേഷൻ കൗൺസിലിൻെറ തീരുമാനം ജനകീയ സമരങ്ങളിലൂടെ ചെറുത്തുതോൽപിക്കുമെന്ന് വെൽഫെയ൪ പാ൪ട്ടി ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ പറഞ്ഞു.
പ്രതിഷേധ മാ൪ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധവൻ പേരാമ്പ്ര, ടി.എം. സൂപ്പി, സുബൈദ കക്കോടി, മുസ്തഫ പാലാഴി എന്നിവ൪ സംസാരിച്ചു. എ.പി. വേലായുധൻ, യൂസുഫ് മൂഴിക്കൽ, കവിത, സൽമാൻ മാസ്റ്റ൪ എന്നിവ൪ മാ൪ച്ചിന് നേതൃത്വം നൽകി.
കോഴിക്കോട് സിറ്റി സൗത്, നോ൪ത് മണ്ഡലം യൂത്ത്ലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കോ൪പറേഷൻ ഓഫിസിലേക്ക് മാ൪ച്ച് നടത്തി. മുസ്ലിംലീഗ് ജില്ലാ ട്രഷറ൪ ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പി. സഫറി അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി എൻ.സി. അബൂബക്ക൪, ജില്ലാ യൂത്ത് ലീഗ് പ്രസിഡൻറ് നജീബ് കാന്തപുരം, അഡ്വ. ഹനീഫ, എം.പി. മൊയ്തീൻബാബു, എം.എ. നിസാ൪, ആഷിക് ചെലവൂ൪, എൻ. നാസി മൂപ്പൻ, എൻ.പി. ഷാജഹാൻ, പി.പി. നസീ൪, പി.വി. ഷംസുദ്ദീൻ, സി.പി. സുലൈമാൻ, കെ. നാസ൪ ചക്കുംകടവ്, യു. സജീ൪, എം.പി. ഷൗലീക്ക്, എ. ഷിജിത്ത്ഖാൻ എന്നിവ൪ സംസാരിച്ചു.
കേരള മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായെത്തിയവരിൽ ചില൪ കൗൺസിൽ യോഗം നടക്കുന്നിടത്തേക്ക് നുഴഞ്ഞുകയറി.
സ്വാതന്ത്ര്യസമര നേതാവ് പി. വാസു പ്രതിഷേധ മാ൪ച്ച് ഉദ്ഘാടനം ചെയ്തു. മദ്യവ൪ജന സമിതി അഖിലേന്ത്യാ പ്രസിഡൻറ് ഇളയടത്ത് വേണുഗോപാൽ, ഡോ. ഖാസിമുൽ ഖാസിമി, റിട്ട. ജഡ്ജി പി.എൻ. ശാന്തകുമാരി, ഒ.ഡി. തോമസ്, സിസ്റ്റ൪ മൗറില്ല, ഡി.സി.സി സെക്രട്ടറി അശ്റഫ് ചേപ്പാട്, രാമദാസ് മനക്കൽ, പൊയിൽ കൃഷ്ണൻ, ഭരതൻ പുത്തൂ൪വട്ടം, എം. കുഞ്ഞിരാമനുണ്ണി, ത്തീഫ് ഒളവണ്ണ, സുരേഷ്കുമാ൪, ജയരാമചന്ദ്രക്കുറുപ്പ്, എൻ.എച്ച്. അബ്ദുറഹ്മാൻ, ഷാഹുൽ ഹമീദ്, എം.എം. കോയാമു, കണ്ണൻ കൂത്താളി, അശോകൻ മലയിൽ, വാസു മാസ്റ്റ൪, അഡ്വ. പ്രസന്ന എന്നിവ൪ സംസാരിച്ചു.
പ്രഫ. ടി.എം. രവീന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേ൪ന്ന പരിപാടിയിൽ കുര്യൻ ചെമ്പനാനി സ്വാഗതവും പ്രഫ. ഒ.ജെ. ചിന്നമ്മ നന്ദിയും പറഞ്ഞു.
ബാ൪ ലൈസൻസ് അനുവദിക്കാനുള്ള നീക്കത്തിനെതിരെ എസ്.ഡി.പി.ഐ സിറ്റി കമ്മിറ്റി കോ൪പറേഷൻ ഓഫിസ് മാ൪ച്ച് നടത്തി. റഷീദ് മായനാട്, പി.പി. നൗഷീ൪, റാഫി പയ്യാനക്കൽ, ഗഫൂ൪ വെള്ളയിൽ എന്നിവ൪ നേതൃത്വം നൽകി. മാവൂ൪ റോഡിൽനിന്നാരംഭിച്ച മാ൪ച്ച് സി.എച്ച് ഓവ൪ബ്രിഡ്ജ് വഴി കോ൪പറേഷൻ ഓഫിസ് പരിസരത്ത് പൊലീസ് തടഞ്ഞു. അഴിമതി വിരുദ്ധ കാമ്പയിൻ കമ്മിറ്റി കൺവീന൪ കെ.വി. വിജയകുമാ൪ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: നഗരപരിധിയിൽ രണ്ട് ബാറുകൾ അനുവദിക്കുന്നതിന് മദ്യമുതലാളിമാരിൽനിന്ന് ഏതെങ്കിലും പാ൪ട്ടി അഡ്വാൻസ് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ചുകൊടുപ്പിക്കാൻ ജനശക്തി ഉണരണമെന്ന് കേരള മദ്യനിരോധന സമിതി ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
കോ൪പറേഷൻ കൗൺസിലിൻെറ ബാ൪ അനുകൂല സമീപനത്തിനെതിരെ മദ്യവിരുദ്ധ ജനകീയ മുന്നണി നടത്തുന്ന കോ൪പറേഷൻ ഓഫിസ് മാ൪ച്ചിൻെറ നഗരമേഖലാ പ്രചാരണ ജാഥാ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സീനിയ൪ വൈസ് പ്രസിഡൻറ് ഫാ. വ൪ഗീസ് മുഴുത്തേറ്റ്, മദ്യനിരോധന മഹിളാ വേദി സംസ്ഥാന ജോയൻറ് സെക്രട്ടറി ഇയ്യച്ചേരി പത്മിനി, ജില്ലാ മദ്യവിരുദ്ധ ജനകീയ മുന്നണി കൺവീന൪ ഡോ. യൂസഫ് മുഹമ്മദ് നദ്വി, ജില്ലാ സെക്രട്ടറി പപ്പൻ കന്നാട്ടി, സ്റ്റേറ്റ് ഓ൪ഗനൈസ൪ കമല നെരവത്ത് എന്നിവ൪ സംസാരിച്ചു. വിവിധ പാ൪ട്ടി ഓഫിസുകൾ സന്ദ൪ശിച്ച് പാ൪ട്ടിനേതാക്കളുമായി സംവാദം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story