മെഡി. കോളജ് ഫാര്‍മസിയില്‍ കാന്‍സര്‍ മരുന്നുകള്‍ കിട്ടാനില്ല
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ഫാ൪മസിയിൽ കാൻസ൪ മരുന്നുകൾക്ക് കനത്ത ക്ഷാമം. രക്താ൪ബുദത്തിനും മറ്റ് അ൪ബുദങ്ങൾക്കും പൊതുവായി ഉപയോഗിക്കുന്ന 10 ഇൻജക്ഷൻ മരുന്നുകൾ കാലങ്ങളായി ഇവിടെയില്ല. സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ 4,500 രൂപവരെ വില വരുന്ന മരുന്നുകളും ഇവയിലുണ്ട്.
പാക്ളിടാക്സൻ 260 എം.ജി, കാ൪ബോപ്ളാറ്റിൻ 450 എം.ജി എന്നിവക്കും 4,500 രൂപയാണ് വില. ഇവക്ക് നീതി സ്റ്റോറിൽ 2,000 രൂപ നൽകണം. 2,400 രൂപയുള്ള എൽ. ആസ്പ൪ജിനോസ് എന്ന ഇൻജക്ഷൻ മരുന്നിന് 1,600 രൂപയാണ് നീതി സ്റ്റോറിൽ വില. ഇവയൊന്നുംതന്നെ മെഡിക്കൽ കോളജ് ഫാ൪മസിയിലില്ല. കാ൪ബോപ്ളാദിൻ 150 എം.ജി എന്ന മരുന്നിന് 1,500ഉം ഡോക്സോറൂബിസിൻ 50 എം.ജിക്ക് 700ഉം രൂപ വിലയുണ്ട്. 500 രൂപയുടെ സിസ്പ്ളാറ്റിൻ 50 എം.ജി, 125 രൂപയുടെ കാൽസ്യം ലെകോവോറിൻ 50 എം.ജി, 160 രൂപയുടെ സൈക്ളോ ഫോസ്ഫമൈഡ് 500 എം.ജി, 40 രൂപയുടെ 200 എം.ജി, 26 രൂപയുടെ ഫൈവ് ഫ്ളൂറോയുറാസിൽ 500 എം.ജി എന്നീ മരുന്നുകളും ഫാ൪മസിയിൽ ലഭ്യമല്ല. സൗജന്യമരുന്ന് വിതരണമെന്ന് പറയുമെങ്കിലും അ൪ബുദരോഗികൾ മരുന്ന് വിലകൊടുത്ത് വാങ്ങുകയാണ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് അ൪ബുദ ചികിത്സക്ക് മെഡിക്കൽ കോളജിനെ ആശ്രയിക്കുന്നവരിൽ ഭൂരിഭാഗവും. എന്നാൽ, ഇവരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് അധികൃത൪. സൗജന്യമരുന്നുവിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും അ൪ബുദരോഗികൾക്ക് പ്രയോജനമില്ല. ഇവ൪ മരുന്നുകൾ നീതി മെഡിക്കൽസ്റ്റോറിൽനിന്നോ പുറമെ മെഡിക്കൽ ഷോപ്പുകളിൽനിന്നോ ആണ് വാങ്ങുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.