ഡി.വൈ.എഫ്.ഐ- ബി.ജെ.പി സംഘട്ടനം; നാലുപേര്‍ക്ക് പരിക്ക്
text_fieldsകയ്പമംഗലം: പോസ്റ്ററുകളും ബോ൪ഡുകളും തക൪ത്തതിനെ ചൊല്ലി കയ്പമംഗലം പള്ളിനടയിൽ ഡി.വൈ.എഫ്.ഐ- ബി.ജെ.പി സംഘട്ടനം. രണ്ട് ഡി.വൈ.എഫ്.ഐക്കാ൪ക്കും രണ്ട് ബി.ജെ.പിക്കാ൪ക്കും പരിക്കേറ്റു.
ഡി.വൈ.എഫ്.ഐ പ്രവ൪ത്തകരായ പുത്തൂര് മോഹൻദാസ് (30), പുതിയ വീട്ടിൽ ഹാഷിം (32) എന്നിവ൪ക്കും ബി.ജെ.പി പ്രവ൪ത്തകരായ തോട്ടുങ്ങൽ രാഗേഷ് (24), പുന്നക്കത്തറ ബിനോയ് (35) എന്നിവ൪ക്കുമാണ് പരിക്കേറ്റത്. ഡി.വൈ.എഫ്.ഐ ക്കാരെ കുറ്റിലക്കടവ് ഗവ. ആശുപത്രിയിലും ബി.ജെ.പിക്കാരെ ചെന്ത്രാപ്പിന്നി അൽഇഖ്ബാൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇരുകൂട്ടരുടെയും പ്രചാരണസാമഗ്രികൾ തക൪ക്കൽ കുറച്ചുനാളായി പതിവായിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഡി.വൈ.എഫ്.ഐക്കാ൪ സ്ഥാപിച്ച കൊടിമര ജാഥയുടെ ബോ൪ഡുകൾ ഉച്ചയായപ്പോഴേക്കും നശിപ്പിക്കപ്പെട്ടു. ഇതേ തുട൪ന്ന് രാത്രി ഏഴോടെ 20 ഓളം ഡി.വൈ.എഫ്.ഐ ക്കാ൪ പ്രകടനം നടത്തി.
പ്രകടനം തിരിച്ചുവരവെ പള്ളിനടയിൽ കൂട്ടം കൂടിയ ബി.ജെ.പി ക്കാരുമായി സംഘട്ടനം നടക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐക്കാ൪ കാരണമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് ബി.ജെ.പിയും പ്രകടനത്തിന് നേരെ ബി.ജെ.പിക്കാ൪ കല്ലെറിഞ്ഞെന്ന് ഡി.വൈ.എഫ്.ഐയും ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.