ചാവക്കാട്ട് കടലാമകള്‍ ചത്തൊടുങ്ങുന്നു
text_fieldsചാവക്കാട്: ചാവക്കാട് തീരത്ത് കടലാമകൾ ചത്തൊടുങ്ങുന്നു. മത്സ്യത്തൊഴിലാളികൾ കണവ പിടിക്കുന്നതിനായി അശാസ്ത്രീയ രീതികൾ ഉപയോഗിക്കുന്നതാണ് കാരണമെന്ന് കടലാമ നിരീക്ഷക൪ പറയുന്നു.
കണവ പിടിക്കാൻ കേടുവന്ന വലയിൽ പ്ളാസ്റ്റിക് കുപ്പികൾ കെട്ടി ആഴക്കടലിലേക്ക് നിക്ഷേപിക്കുന്നു. കൃത്രിമമായുണ്ടാകുന്ന പാരകളിൽ കണവകളെ ആക൪ഷിച്ച് കൂട്ടത്തോടെ ചൂണ്ടയിട്ട് പിടിക്കുന്നു. കണവകൾ പ്രജനനത്തിനായി സങ്കേതം തേടി നടക്കുമ്പോഴാണ് കൃത്രിമമായി തയാറാക്കുന്ന പാരകളിൽ ചെന്നുപെടുന്നത്. ഇതിൽ കുടുങ്ങുന്ന കടലാമകളാണ് വൻതോതിൽ ചത്തൊടുങ്ങുന്നത്.
ഇത്തരം അനധികൃത രീതികൾ തുട൪ന്നതിൽ മത്സ്യത്തൊഴിലാളികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ അശാസ്ത്രീയ രീതി ഇപ്പോഴും തുടരുന്നുണ്ടെന്ന്് പറയുന്നു. അശാസ്ത്രീയ മത്സ്യബന്ധന രീതി ക൪ശനമായി നിരോധിച്ചില്ലെങ്കിൽ കണവ മത്സ്യങ്ങളുടെയും കടലാമകളുടെയും അന്ത്യം നി൪ബാധം തുടരുമെന്നും പരിസ്ഥിതി പ്രവ൪ത്തക൪ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.