ഹയര്‍ സെക്കന്‍ഡറി പരീക്ഷ: ആദ്യ ദിനം ‘സിലബസിന് പുറത്ത്’
text_fieldsകൊച്ചി: ഹയ൪ സെക്കൻഡറി പരീക്ഷ തുടങ്ങിയ ആദ്യ ദിവസം ചോദ്യപേപ്പറിനെക്കുറിച്ച് വ്യാപക പരാതി. പരീക്ഷക്ക് ഇൻ വിജിലേറ്റ൪മാരെ നിയമിക്കുന്നത് സംബന്ധിച്ച് വിവാദം നിലനിൽക്കെയാണ് ചോദ്യപേപ്പറിനെ കുറിച്ചും വിമ൪ശം ഉയ൪ന്നത്. നിലവിലെ കരിക്കുലത്തിന് വിരുദ്ധമായി പതിനഞ്ചുവ൪ഷം മുമ്പത്തെ രീതിയിലാണ് ചോദ്യങ്ങളെന്നും വിമ൪ശം ശക്തമായി. പരീക്ഷ ആരംഭിച്ച തിങ്കളാഴ്ച പ്ളസ്ടു വിദ്യാ൪ഥികളുടെ ഇംഗ്ളീഷ് പരീക്ഷയാണ് നടന്നത്. ഇതിലെ കൂടുതൽ ചോദ്യങ്ങളും പഴയ രീതിയിൽ രണ്ടും മൂന്നും വാചകത്തിൽ ഉത്തരമെഴുതാനുള്ളതായിരുന്നു. പുതിയ പാഠ്യപദ്ധതി അനുസരിച്ച് ആസ്വാദനക്കുറിപ്പ് തയാറാക്കുക, പത്രക്കുറിപ്പ് തയാറാക്കുക എന്നിങ്ങനെ വിദ്യാ൪ഥികളുടെ സാഹിത്യ പരമായ കഴിവുകൾ പരിശോധിക്കുന്ന ചോദ്യങ്ങളാണ് ഉണ്ടാകേണ്ടത്. ഇങ്ങനെയുള്ള ചോദ്യങ്ങൾ ഉണ്ടായില്ലെന്ന് മാത്രമല്ല ഫലത്തിൽ പാഠപുസ്തകത്തെ അപ്രസക്തമാക്കുന്ന രീതിയിലാണ് ചോദ്യങ്ങളെന്നും വിമ൪ശം ഉയ൪ന്നിട്ടുണ്ട്.
വൈക്കം മുഹമ്മദ് ബഷീറിൻെറ ‘വിശ്വ വിഖ്യാതമായ മൂക്കി’ൻെറ പരിഭാഷയായ ‘വേൾഡ് റിനവ്ഡ് നോസ്’ എന്ന പാഠത്തിൽ നിന്നുള്ള ചോദ്യങ്ങളും വിമ൪ശത്തിനിടയാക്കി. വീട്ടിൽ സുഖമില്ലാതെ കിടക്കുന്ന അമ്മൂമ്മയെ കാണാൻ മൂക്കനെ ക്ഷണിച്ചുകൊണ്ട് കത്തെഴുതാനാണ് വിദ്യാ൪ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്ളസ്വൺ വിദ്യാ൪ഥികളുടെ പരീക്ഷ ആറിനാണ് തുടങ്ങുന്നത്. സ്കൂൾ തല പരീക്ഷക്കൊപ്പം ഹയ൪ സെക്കൻഡറി പരീക്ഷ ആരംഭിച്ചതുമൂലം ആവശ്യത്തിന് ഇൻവിജിലേറ്റ൪മാ൪ ഇല്ലാത്ത അവസ്ഥയാണ്. ഉള്ളവരെ വെച്ച് കൈകാര്യം ചെയ്യാനാണ് ഇതുസംബന്ധിച്ച് നൽകിയ നി൪ദേശം. അതിനിടെ, അൺ എയ്ഡഡ് സ്കൂളുകളിൽ പരീക്ഷ നടത്തുന്നതും അവിടത്തെ അധ്യാപകരെ ഇൻവിജിലേറ്റ൪മാരാക്കുന്നതും വിമ൪ശത്തിനിടയാക്കിയിട്ടുണ്ട്. പരീക്ഷക്ക് ആവശ്യത്തിന് ക്ളാസ് മുറി ലഭിക്കാത്ത സാഹചര്യവും പല സ്ഥലത്തും നിലനിൽക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.