ഹൈദരാബാദ് ടെസ്റ്റ്: ഇന്ത്യക്ക് ഇന്നിങ്സ് ജയം
text_fieldsഹൈദരാബാദ്: ഇന്ത്യ-ആസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിങ്സ് ജയം. ഇന്നിങ്സിനും 135 റൺസിനും ജയിച്ച ഇന്ത്യ പരമ്പരയിൽ 2-0 ന് മുന്നിലെത്തി. ഒന്നാമിന്നിങ്സിൽ 266 റൺസ് ലീഡ് വഴങ്ങിയ ഓസീസ് നാലാം ദിവസം തോൽവി ഒഴിവാക്കാൻ ശ്രമിച്ചുച്ചെങ്കിലും രണ്ടാമിന്നിങ്സിൽ 131 റൺസിന് പുറത്താവുകയായിരുന്നു. ചെന്നൈയിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇന്ത്യ എട്ടു വിക്കറ്റ് ജയം നേടിയിരുന്നു.
രണ്ടു വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് എന്ന നിലയിൽ നാലാം ദിവസം ബാറ്റിങ് പുന:രാരംഭിച്ച ഓസീസ് ഇന്ത്യൻ ബൗള൪മാരുടെ മുന്നിൽ കൂപ്പുകുത്തുകയായിരുന്നു. തലേ ദിവസം ഒൻപത് റൺസെടുത്ത് ക്രീസിലിറങ്ങിയ ഷെയ്ൻ വാട്സൻ റൺസൊന്നും കൂട്ടിച്ചേ൪ക്കാനാകാതെ ഇശാന്ത് ശ൪മ്മയുടെ പന്തിൽ പുറത്തായി. ക്യാപ്റ്റൻ മൈക്കൽ ക്ളാ൪ക്കാണ് വാട്സന് പകരക്കാരനായി ക്രീസിലെത്തിയത്.
വാട്സൻ പുറത്താകുമ്പോൾ 27 റൺസുമായി ക്രീസിലുണ്ടായിരുന്ന കോവൻ 44 റൺസെടുത്ത് പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും രവീന്ദ്ര ജഡേജയുടെ പന്തിൽ പുറത്തുപോയി. മൈക്കൽ ക്ളാ൪ക്കിനെ (16) മടക്കിയതും ജഡേജയാണ്. ഹെന്‍്റിക്കസ്(0) റൺ ഔട്ടായി. മാക്സ് വെൽലിനെ അശ്വിനും സിഡിലിനെ ജഡേജയും പുറത്താക്കി. അശ്വിന്റെ അഞ്ചാം വിക്കറ്റായി പാറ്റിസൺ മടങ്ങിയതോടെ ജയം ഇന്ത്യക്കു സ്വന്തമായി.
ഓപ്പണ൪ ഡേവിഡ് വാ൪ണറും(26) ഫിലിപ്പ് ഹ്യൂസും(0) ആണ് മൂന്നാം ദിവസം പുറത്തായ ഓസീസ് ബാറ്റസ്മാന്മാ൪. അശ്വിനാണ് ഇരുവരെയും മടക്കിയത്. അശ്വിൻ അഞ്ചും ജഡേജ മൂന്നും വിക്കറ്റുകളാണ് നേടിയത്.
മാ൪ച്ച് 14 ന് മൊഹാലിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ആശങ്കകളില്ലാതെ ജയം ആവ൪ത്തികാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.