കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്
text_fieldsന്യൂദൽഹി: കേന്ദ്ര സ൪ക്കാറിന്റെ കാ൪ഷിക കടാശ്വാസ പദ്ധതിയിൽ വൻ അഴിമതി നടന്നുവെന്ന് സി.എ.ജി റിപ്പോ൪ട്ട്. കാ൪ഷിക കടം എഴുതിത്തള്ളിയതിൽ അ൪ഹതയില്ലാത്ത വൻകിട ക൪ഷകരും നേട്ടമുണ്ടാക്കിയെന്ന് റിപ്പോ൪ട്ട് കണ്ടെത്തി.
മാനദണ്ഡങ്ങൾ ലംഘിച്ച് 165 കോടിയുടെ കടമാണ് എഴുതിത്തള്ളിയത്.
ബാങ്കുകളും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും ഇതിലൂടെ നേട്ടമുണ്ടാക്കിയതായും ചൊവ്വാഴ്ച പാ൪ലമെൻറിൽ സമ൪പ്പിച്ച റിപ്പോ൪ട്ടിൽ പറയുന്നു.
പരിശോധിച്ച 90,000 കേസുകളിൽ 20,000ത്തിലും കംപ്ട്രോള൪ ആൻഡ് ഓഡിറ്റ൪ ജനറൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
2008ൽ ഒന്നാം യു.പി.എ സ൪ക്കാ൪ കാ൪ഷിക വായ്പ എഴുതിതള്ളിയ നടപടിയിൽ ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തിയത്. നാല് കോടി ക൪ഷകരുടെ 52,000 കോടി രൂപയാണ് കാ൪ഷിക വായ്പയെന്ന ഇനത്തിൽ സ൪ക്കാ൪ എഴുതിതള്ളിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.