ഗാഡ്ഗില്‍: ജനവിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലിച്ചിട്ടില്ല -വ്യാപാരി വ്യവസായി സംഘം
text_fieldsസുൽത്താൻ ബത്തേരി: ഗാഡ്ഗിൽ റിപ്പോ൪ട്ടിനെതിരെയുള്ള പ്രതിഷേധങ്ങൾ അനവസരത്തിൽ അവസാനിച്ചത് വയനാടൻ ജനതയെ പ്രതിസന്ധിയിലാഴ്ത്തുമെന്ന് ചെറുകിട വ്യാപാരി വ്യവസായി സംയുക്തസംഘം ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
നാടിൻെറ വികസനവും ജനങ്ങളുടെ സൈ്വരജീവിതവും അപകടപ്പെടുത്തുന്ന ഗാഡ്ഗിൽ നി൪ദേശങ്ങൾ പിൻവലിക്കപ്പെട്ടിട്ടില്ല. ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും ഉറപ്പുകൾ പാലിക്കപ്പെടാനുള്ളതല്ലെന്ന് അനുഭവത്തിൽനിന്ന് ബോധ്യമാണ്. റിപ്പോ൪ട്ടിലെ പരാമ൪ശങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ തയാറാക്കിയ ‘ഗാഡ്ഗിൽ റിപ്പോ൪ട്ട് ആശങ്കയുടെ കരിനിഴലിൽ ഒരു ജനത’ എന്ന ലഘുപുസ്തകം ബത്തേരി കൽപക ഓഡിറ്റോറിയത്തിൽ മാ൪ച്ച് ഏഴിന് പ്രകാശനം ചെയ്യും. വയനാട് സംരക്ഷണ സമിതി പ്രസിഡൻറ് പി.എം. ജോയി പ്രകാശനം നി൪വഹിക്കും.
ഗാഡ്ഗിൽ റിപ്പോ൪ട്ട് നടപ്പാക്കിയാൽ വയനാട്ടിലെ പകുതിയോളം ചെറുകിട വ്യവസായ സംരംഭങ്ങൾ ഇല്ലാതാവുമെന്ന് ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡൻറ് പി.ജെ. സേവ്യ൪ മാസ്റ്റ൪, ജില്ലാ വ൪ക്കിങ് പ്രസിഡൻറ് കെ.പി. അബൂബക്ക൪ ഹാജി, സെക്രട്ടറി ഷാജി പനച്ചിക്കൽ, ഡെൻസി ജോൺ, ജോ൪ജുകുട്ടി, ഒ.എം. സുബൈ൪ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.