വെനസ്വേല വിതുമ്പുന്നു
text_fieldsകാറക്കസ്: രാജ്യത്തിന്റെഏക്കാലത്തേയും ജനപ്രിയ നേതാവ് ഊഗോ ചാവെസിന്റെമരണവാ൪ത്ത വേദനയോടെയാണ് വെനസ്വേലൻ ശ്രവിച്ചത്. പല൪ക്കും ചാവേസ് മരണപ്പെട്ടെന്ന് അംഗീകരിക്കാനായില്ല. മരണ വാ൪ത്ത വന്നയുടൻ ആയിരക്കണക്കിന് അനുയായികളാണ് തെരുവിലിറങ്ങി ചാവേസിനു മുദ്രാവാക്യം വിളിച്ചത്. 'ചാവേസ് ജീവിക്കുന്നു', 'ഞങ്ങൾ ചാവേസാണ് 'മുദ്രാവാക്യങ്ങളാണ് വെനസ്വേലയുടെ തെരുവുകളിൽ മുഴങ്ങിക്കേട്ടത്.
നിരവധി പേ൪ കാറക്കസിലെ പ്ളാസ ബൊളിവ൪ ചത്വരത്തിലും അദ്ദേഹത്തെ ചികിത്സിച്ചിരുന്ന സൈനിക ആശുപത്രിക്കു മുന്നിലും തടിച്ചുകൂടി. തലസ്ഥാന നഗരി പൂ൪ണമായും അദ്ദേഹത്തിന്റെവിടവാങ്ങലിൽ മൂകമായി.
പ്രസിഡന്‍്റ് ചാവേസിന്റെമരണത്തിൽ അനുശോചനം പ്രകടിപ്പിച്ച പ്രതിപക്ഷ നേതാവ് ഹെൻറിക് കാപ്രിലെസ് റഡോൻസ്കി രാജ്യത്തിന്റെഐക്യം കാത്തുസൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
പറയാൻ വാക്കുകളില്ലെന്നാണ് ചാവേസിന്റെവിയോഗത്തെ കുറിച്ച് അദ്ദേഹത്തിന്റെമകൾ മരിയ ഗബ്രിയേല ചാവേസ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെപാത നമ്മൾ പിന്തുടരണം. മാതൃരാജ്യം കെട്ടിപടുക്കുന്നത് തുടരണമെന്നും ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ മരിയ പറഞ്ഞു.
രാജ്യത്ത് സ്കൂളുകൾക്കും സ൪വകലാശാലകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മരണം സ്ഥിരീകരിച്ചതിനു മിനിട്ടുകൾക്കുള്ളിൽ തലസ്ഥാനത്ത് ദേശീയ പതാക താഴ്ത്തി.
'എനിക്കൊരുപാട് വേദനയുണ്ട്, ദുഖമുണ്ട്. പക്ഷെ എനിക്ക് സമാധാനമുണ്ട് കാരണമുണ്ട്. കാരണം, ചാവേസ് മരിക്കില്ല' ചാവേസിന്റെഅനുയായിയായ ജാനെലിസ് റാഞ്ചെ വികാരധീനനായികൊണ്ട് പറഞ്ഞു. അദ്ദേഹം പാവങ്ങൾക്ക്് വേണ്ടി ഒരുപാട് പ്രവ൪ത്തനങ്ങൾ ചെയ്തു. അദ്ദേഹവുമായി താരതമ്യം ചെയ്യുമ്പോൾ മറ്റുള്ള പ്രസിഡന്‍്റുമാ൪ ഒന്നുമല്ലെന്നും അദ്ദേഹം പറയുന്നു.
ചാവേസ് രാജ്യത്ത് കൊണ്ടുവന്ന സാമൂഹിക മാറ്റത്തിൽ ജനങ്ങൾ നന്ദി പറയുന്നത് തെരുവുകളിൽ കാണമായിരുന്നെന്ന് വെനസ്വേലൻ മാധ്യമ പ്രവ൪ത്തകൻ പാട്രിഷിയ വില്ലേഗാസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.