വനിതാദിനത്തില്‍ പങ്കുചേര്‍ന്ന് മലയാളം വിക്കിപീഡിയ
text_fields‘സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ട സമയമായി’ എന്ന മുദ്രാവാക്യത്തോടെ 103 ാമത് അന്തരാഷ്ട്ര വനിതാ ദിനപരിപാടികളിൽ സൈബ൪ ലോകവും പങ്കാളിയാവുകയാണ്.
അന്താരാഷ്ട്ര വനിതാദിനം മലയാളം വിക്കിപീഡിയ ഒരു മാസം നീളുന്ന വനിതാദിന തിരുത്തൽ യജ്ഞത്തിലൂടെയാണ് ആഘോഷിക്കുന്നത്. ലോകത്തിന്റെഅഭിമാനമായി മാറിയ സ്ത്രീ വ്യക്തിത്വങ്ങളുടെ ജീവചരിത്രം പൂ൪ണമായി എഴുതിച്ചേ൪ത്തുകയാണ് മലയാളം വിക്കിപീഡിയ. സ്ത്രീകളുടെ ജീവചരിത്രങ്ങളുടെ എണ്ണവും ഗുണനിലവാരവും വ൪ദ്ധിപ്പിക്കുക എന്നതാണ് വനിതാ ദിന തിരുത്തൽ യജ്ഞത്തിന്റെപ്രധാന ലക്ഷ്യം.
സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനി൪ദ്ദശേം ചെയ്തും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും യജ്ഞത്തിൽ പങ്കടെുക്കുന്ന പുതിയ വനിതാ ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്താൻ സഹായിച്ചും ആ൪ക്കും ഈ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. കല, സാംസ്കാരികം, രാഷ്ട്രീയം എന്നിങ്ങനെയുള്ള എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെ കുറിച്ചുള്ള ലേഖനങ്ങളും ജീവചരിത്രവും മലയാളം വിക്കി പീഡിയയിൽ ചേ൪ത്തുകയാണ്.
സ്ത്രീ ഭരണാധികാരികൾ, നൊബേൽ സമ്മാന ജേതാക്കളായ വനിതകൾ, ദേശീയ-അന്താരാഷ്ട്ര പുരസ്കാര ജേതാക്കൾ എന്നിവരുടെ താളുകൾ വനിതാ ദിനത്തോടനുബന്ധിച്ച് വികസിപ്പിച്ചിട്ടുണ്ട്. 50 ഓളം താളുകളാണ് ഇതിന്റെഭാഗമായി മലയാളം വിക്കി പീഡിയ വികസിപ്പിച്ചെടുത്തത്.
കോഴിക്കോട് മെഡിക്കൽ കോളേജ് എം.ബി.ബി.എസ് മൂന്നാം വ൪ഷ വിദ്യാ൪ഥിയായ നത ഹുസൈൻ, കൊച്ചി സ൪വ്വകലാശാലയിൽ ഉപരിപഠനം നടത്തുന്ന ഡിറ്റി എന്നിങ്ങനെ മലയാളത്തെ സ്നേഹിക്കുന്ന പെൺകൂട്ടമുൾപ്പെടുന്ന ഉപയോക്താക്കൾ സമ്പൂ൪ണമായി വികസിപ്പിച്ചെടുത്ത താളുകളാണ് വനിതാ ദിനത്തിൽ സൈബ൪ ലോകം അവതരിപ്പിക്കുന്നത്.
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വിക്കിപീഡിയയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടക്കുന്ന വിവിധ പരിപാടികൾക്കുള്ള ഏകോപന താളും അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന വുമൺ ഹിസ്റ്ററി മാസത്തിന്റെഏകോപനത്തിനുള്ള താളും മലയാളം വിക്കി പീഡിയ വികസിപ്പിച്ചിട്ടുണ്ട്.
അമ്മ മലയാളത്തിൽ സ്ത്രീശക്തികളെ രേഖപ്പെടുത്തിക്കൊണ്ടുള്ള സൈബ൪ താളുകൾക്ക് എല്ലാ വനിതകളുടെയും അഭിനന്ദങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.