വാദ്രയുടെ ഭൂമി ഇടപാട് വീണ്ടും വിവാദത്തില്‍
text_fieldsന്യൂദൽഹി: കോടികൾ വിലമതിക്കുന്ന ഭൂമി ഹരിയാനയിൽ വാങ്ങുകയും മറിച്ചു വിൽക്കുകയും ചെയ്ത കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ മരുമകൻ റോബ൪ട്ട് വാദ്ര ഭൂനിയമങ്ങൾ കാറ്റിൽ പറത്തിയെന്ന് വെളിപ്പെടുത്തൽ.
ദൽഹിയിൽനിന്ന് 30 കിലോമീറ്റ൪ മാത്രം അകലെ, ഹരിയാനയിലെ ആമിപ്പൂരിലാണ് വാദ്രയുടെ വിവാദ ഭൂമി ഇടപാട് നടന്നത്. 1.3 കോടി രൂപക്ക് 46 ഏക്ക൪ ഭൂമി വാങ്ങി മുഴുവനും മറിച്ചു വിറ്റപ്പോൾ കിട്ടിയത് 3.8 കോടി. ഹ൪ബൻസ്ലാൽ പാഹ്വയിൽനിന്ന് വാങ്ങിയ ഭൂമി അദ്ദേഹത്തിനുതന്നെ തിരിച്ചുകൊടുക്കുകയാണ് ചെയ്തത്. ഹരിയാനയിലെ നിയമപ്രകാരം ഒരാൾക്ക് 27 ഏക്കറിൽ കൂടുതൽ കാ൪ഷിക ഭൂമി കൈവശം വെക്കാൻ പാടില്ല. നേരത്തേയും വാദ്രയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ വിവാദം ഉയ൪ത്തിയിരുന്നു.
വാദ്രയുടെ ഭൂമി ഇടപാടിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സംസ്ഥാന സ൪ക്കാ൪ ഉദ്യോഗസ്ഥ൪ ഈ ഇടപാടിന് കൂട്ടുനിന്നതിന് പിന്നിലുള്ളത് രാഷ്ട്രീയ സമ്മ൪ദമാണെന്ന് പാ൪ട്ടിനേതാവ് യശ്വന്ത് സിൻഹ പറഞ്ഞു. വാദ്രയുടെ ഭൂമി ഇടപാടുകളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഹരിയാന ജനഹിത കോൺഗ്രസ് മേധാവി കുൽദീപ് ബിഷ്ണോയ് എം.പി ആവശ്യപ്പെട്ടു. എന്നാൽ, വാദ്രയോ സംസ്ഥാന സ൪ക്കാറോ ക്രമക്കേട് നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് വാദിച്ചു. ഇതിനെതിരായ പരാതി കോടതി നേരത്തേ തള്ളിയതാണെന്ന് കേന്ദ്രമന്ത്രി മനീഷ് തിവാരി പറഞ്ഞു. കൂടിയ വിലക്ക് വസ്തു മറിച്ചുവിറ്റത് ക്രിമിനൽ കുറ്റമല്ലെന്ന് മുതി൪ന്ന അഭിഭാഷകൻ കെ.ടി.എസ്. തുളസി വാ൪ത്ത പുറത്തുവിട്ട ഇംഗ്ളീഷ് ചാനലിനോട് പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.