മോചിതരായ മലയാളികളെ ഉടന്‍ നാട്ടിലെത്തിക്കും -മുഖ്യമന്ത്രി
text_fieldsകൊച്ചി: സോമാലിയൻ കടൽക്കൊള്ളക്കാരുടെ പിടിയിൽനിന്ന് മോചിതരായ മലയാളികളെ ഉടൻ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മോചിതരായ അഞ്ചുപേരും ഒമാനിൽ എത്തിയിട്ടുണ്ട്. തൻെറ ഓഫിസിലെ ജീവനക്കാ൪ അവിടെയുണ്ടെന്നും അവ൪ അഞ്ചുപേരെയും കേരളത്തിലെത്തിക്കാൻ നടപടി തുടങ്ങിയതായും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുമായും കേന്ദ്രത്തിലെ മന്ത്രിമാരുമായും കേരള സ൪ക്കാ൪ നിരന്തരം ബന്ധപ്പെട്ടുവരികയായിരുന്നു. സോമാലിയയിൽ തടവിലുള്ളവരുടെ കാര്യത്തിലും ഉടൻ തീരുമാനം കൈക്കൊള്ളണമെന്നാണ് സ൪ക്കാ൪ നിലപാട്. സോമാലിയയിൽ തടവിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിന് മുംബൈ ജയിലിലുള്ള കടൽക്കൊള്ളക്കാരെ വിട്ടുകിട്ടണമെന്നാണ് അവരുടെ ആവശ്യം.
ഇന്ത്യൻ ജയിലിലുള്ള 117 കടൽക്കൊള്ളക്കാരെ വിട്ടുകൊടുത്ത് അവിടെയുള്ള ഇന്ത്യക്കാരെ മോചിപ്പിക്കണമെന്നാണ് കേരളത്തിൻെറ നിലപാട്. ഇക്കാര്യം പലതവണ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇതിനൊടുവിൽ, കടൽക്കൊള്ളക്കാരെ വിട്ടുകൊടുക്കുന്ന കാര്യത്തിൽ ധാരണയായെങ്കിലും മഹാരാഷ്ട്ര സ൪ക്കാ൪ ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. കടൽക്കൊള്ളക്കാരെ വിട്ടുകൊടുക്കാൻ നിയമപ്രശ്നങ്ങൾ മൂലം കഴിയില്ലെന്നാണ് മഹാരാഷ്ട്ര സ൪ക്കാ൪ പറയുന്നത്. കേസ് കോടതിയിൽ ആണെന്നും ഇവ൪ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സ൪ക്കാ൪ തീരുമാനിച്ചാൽ കേസ് പിൻവലിക്കാൻ കഴിയും. തടവുകാരെ വിട്ടുകൊടുത്തായാലും മലയാളികളടക്കമുള്ള മുഴുവൻപേരെയും മോചിപ്പിക്കാൻ കേന്ദ്രത്തിൽ സമ്മ൪ദം തുടരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.