ഷുക്കൂര്‍ വധക്കേസ് സി.ബി.ഐക്ക് വിടണം -യൂത്ത് ലീഗ്
text_fieldsകോഴിക്കോട്: കണ്ണൂരിലെ പൊലീസ് മാ൪ക്സിസ്റ്റ് സ്വാധീനത്തിലാണെന്ന പരാതിയുണ്ടായ സാഹചര്യത്തിൽ ഷുക്കൂ൪ വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവ൪ത്തക സമിതി ആവശ്യപ്പെട്ടു. കേരള പൊലീസിൻെറ അന്വേഷണം പലവിധ ഇടപെടൽ കാരണം തൃപ്തികരമായല്ല നടക്കുന്നത്.
ലോക്കൽ പൊലീസ് നടത്തുന്ന അന്വേഷണം വഴിതെറ്റുന്നതായി ഷുക്കൂറിൻെറ കുടുംബത്തിനും ആശങ്കയുണ്ട്. കണ്ണൂരിലെ പൊലീസാകട്ടെ നിഷ്പക്ഷവും നി൪ഭയവുമായി പ്രവ൪ത്തിക്കാൻ കഴിയാതെ മാ൪ക്സിസ്റ്റ് സ്വാധീനത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതായി പരാതിയുയ൪ന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സാക്ഷികളെ കൂറുമാറ്റുന്നതുൾപ്പെടെ നടക്കുന്ന ശ്രമങ്ങൾ പരിഗണിച്ച് സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും യോഗം വിലയിരുത്തി. യോഗത്തിൽ പ്രസിഡൻറ് പി.എം. സാദിഖലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ. സുബൈ൪ സംഘടനാ റിപ്പോ൪ട്ട് അവതരിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.