മൊബൈല്‍ ഫോണ്‍ മോഷണക്കേസില്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
text_fieldsതിരുവല്ല: മൊബൈൽ ഫോൺ മോഷണക്കേസിൽ രണ്ട് വിദ്യാ൪ഥികൾ അറസ്റ്റിൽ. തിരുവല്ല മണിപ്പുഴ കണ്ണാ൪ ചിറയിൽ വിഷ്ണു (18), അയൽവാസിയായ പ്ളസ്വൺ വിദ്യാ൪ഥി എന്നിവരാണ് അറസ്റ്റിലായത്.
തിരുവല്ല കൂടാരപള്ളിക്ക് സമീപം ചെറീസ് എന്ന മൊബൈൽ ഫോൺ വ്യാപാര കടയിൽനിന്ന് കഴിഞ്ഞ ജനുവരി എട്ടിനും കഴിഞ്ഞ വ്യാഴാഴ്ചയും ഇവ൪ മോഷണം നടത്തിയിരുന്നു. ആദ്യതവണ ഒന്നേകാൽ ലക്ഷം രൂപയുടെയും വ്യാഴാഴ്ച 70,000 രൂപയുടെയും സാധനങ്ങളാണ് മോഷ്ടിച്ചത്. 11 മൊബൈൽ ഫോണുകൾ, വീഡിയോ കാമറകൾ, ഹോം തിയറ്ററുകൾ, ഡി.വി.ഡി പ്ളെ്ളയറുകൾ, റീചാ൪ജ് കൂപ്പണുകൾ എന്നിവയാണ് അപഹരിച്ചത്. കടയുടെ മേൽക്കൂര പൊളിച്ച് തട്ട് ഇളക്കി ഉള്ളിൽ സ്ഥാപിച്ച രഹസ്യ കാമറ ഇളക്കിമാറ്റിയാണ് മോഷണം നടത്തിയത്.
ഇവ൪ വിറ്റ ഫോണുകൾ തിരുവല്ല,ചങ്ങനാശേരി എന്നിവിട ങ്ങളിലെ കടകളിൽനിന്ന് കണ്ടെടുത്തു. പ്രതികളെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.