മോഷ്ടാക്കള്‍ അറസ്റ്റില്‍
text_fieldsമണക്കാട്: വീട് കുത്തിത്തുറന്ന് പട്ടാപ്പകൽ സ്വ൪ണാഭരണങ്ങൾ മോഷ്ടിച്ച രണ്ടംഗ സംഘത്തെ ഫോ൪ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ വില്ലേജിൽ ബീമാപള്ളി ടി.സി 71/505, കുരിശ്ശടിവിളാകം വീട്ടിൽ സായിറാം (19), ബീമാപള്ളി മിൽക്ക് കോളനിയിൽ ടി.സി 45/559, സൽമാൻ (20) എന്നിവരാണ് അറസ്റ്റിലായത്. മണക്കാട് സ്വദേശി വിജയലക്ഷ്മി വീട് പൂട്ടി പുറത്തുപോയ സമയം പ്രതികൾ വീട് തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ സ്വ൪ണമാലയും ലോക്കറ്റും പണവും മോഷ്ടിച്ച് കടക്കുകയായിരുന്നു.
ഫോ൪ട്ട് അസിസ്റ്റൻറ് കമീഷണ൪ കെ.എസ്. സുരേഷ്കുമാറിൻെറ നി൪ദേശത്തെ തുട൪ന്ന് ഫോ൪ട്ട് സ൪ക്കിൾ ഇൻസ്പെക്ട൪ എസ്.വൈ. സുരേഷിൻെറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ട൪ ടി.എസ്. സനൽകുമാ൪, എ.എസ്.ഐ ദിലീപ്രാജ് സിവിൽ പൊലീസ് ഓഫിസ൪ അരുൺ, ഷിബു എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.