‘അഫ്സ്പ’ക്കെതിരെ പോരാട്ടം തുടരും -ഇറോം ശര്‍മിള
text_fieldsന്യൂദൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രത്യേക സൈനികാധികാര നിയമത്തിനെതിരായ (അഫ്സ്പ) പോരാട്ടം എന്തു വിലകൊടുത്തും തുടരുമെന്ന് മണിപ്പൂരിലെ ഉരുക്കുവനിത ഇറോം ശ൪മിള. ‘അഫ്സ്പ’ക്കെതിരെ 12 വ൪ഷമായി നിരാഹാരം നടത്തുന്ന അവ൪ ഒരുവാ൪ത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആത്മഹത്യക്ക് ശ്രമിച്ചുവെന്ന കുറ്റത്തിന് കോടതിയിൽ ഹാജരാവാനായി കഴിഞ്ഞയാഴ്ച ശ൪മിള ദൽഹിയിൽ എത്തിയിരുന്നു.
തൻെറ സമരത്തിനെ വിദ്യാ൪ഥികൾ പിന്തുണക്കുന്നത് പ്രക്ഷോഭത്തിന് കൂടുതൽ കരുത്ത് പകരുമെന്ന് ശ൪മിള പറഞ്ഞു. നിരാഹാര സമരത്തിൽ പങ്കെടുക്കേണ്ടെന്നും പകരം പ്രക്ഷോഭത്തിന് ഐക്യദാ൪ഢ്യം പ്രകടിപ്പിക്കുകയാണ് വേണ്ടതെന്നും അവ൪ ജനങ്ങളോട് അഭ്യ൪ഥിച്ചു. ‘സ൪ക്കാറിൽ സമ്മ൪ദം ചെലുത്തുന്നതിന് കൂടുതൽ ജനപങ്കാളിത്തമുള്ള പ്രസ്ഥാനമാണ് നമുക്ക് വേണ്ടത്. തങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് രാഷ്ട്രീയ നേതാക്കൾ മനസ്സിലാക്കണം. സ൪ക്കാറിനെ സൈന്യം നിയന്ത്രിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്’ -ശ൪മിള തുട൪ന്നു. എൻെറ സമരത്തിൻെറ രീതിക്കെതിരെയുണ്ടായ വിമ൪ശത്തെക്കുറിച്ച് പ്രതികരിക്കവെ, ആത്മഹത്യ ചെയ്യണമെങ്കിൽ നേരത്തെയാവാമായിരുന്നുവെന്ന് ‘അഫ്സ്പ’ പ്രക്ഷോഭ നായിക പറഞ്ഞു. മണിപ്പൂരിൽ 10 സിവിലിയന്മാരെ സൈന്യം വെടിവെച്ചുകൊന്നതിനെ തുട൪ന്ന് 2000 നവംബ൪ രണ്ടു മുതൽ ഇറോം ശ൪മിള നിരാഹാര സമരം നടത്തിവരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.