പൊതു കടം നിയന്ത്രിക്കാനും അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനും മന്ത്രിസഭാ നിര്‍ദേശം
text_fieldsമനാമ: രാജ്യത്തെ പൗരൻമാ൪ക്കും വിദേശികൾക്കും കുടുതൽ സുരക്ഷിതവും സമാധാനവുമുള്ള അന്തരീക്ഷം സൃഷ്ടിക്കാനും അവ൪ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാനും ശ്രമിക്കുമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസിൽ ചേ൪ന്ന മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ സന്ദ൪ശനത്തിന് ശേഷം തിരിച്ചുവന്നപ്പോൾ ജനങ്ങൾ തനിക്ക് നൽകിയ സ്നേഹത്തിനും വികാരവായ്പിനും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി കൂടുതൽ സേവനം ചെയ്യാൻ ഈ സ്നേഹ വികാരങ്ങൾ കരുത്തു നൽകുന്നു.
മുഹറഖിൽ പൊളിഞ്ഞു വീഴാറായ വീടുകൾ പുനരുദ്ധരിക്കുന്ന പദ്ധതി എത്രയും പെട്ടെന്ന് പൂ൪ത്തിയാക്കാൻ മുനിസിപ്പൽ-നഗരാസൂത്രണ കാര്യ മന്ത്രിയോട് അദ്ദേഹം നി൪ദേശിച്ചു. സ്വകാര്യ യൂനിവേഴ്സിറ്റികളിൽ നിന്ന് കോഴ്സ് കഴിഞ്ഞിറങ്ങിയ വിദ്യാ൪ഥികളുടെ സ൪ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്ന പ്രക്രിയ വേഗം പൂ൪ത്തീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് നി൪ദേശിച്ചിട്ടുണ്ട്്. കോഴ്സ് പൂ൪ത്തിയാക്കിയ വിദ്യാ൪ഥികൾക്ക് തങ്ങളുടെ സ൪ട്ടിഫിക്കറ്റ് ലഭ്യമാക്കിയെങ്കിൽ മാത്രമേ തുട൪പഠനത്തിന് സാധ്യമാവുകയുള്ളൂ. രാജ്യത്തിൻെറ സാമ്പത്തികാവസ്ഥ ച൪ച്ച ചെയ്ത കാബിനറ്റ് വിരമിച്ചവ൪ക്കും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും പ്രത്യേക സഹായം നൽകാൻ തീരുമാനിച്ചു. സ൪ക്കാരിൻെറ പൊതുകടം നിയന്ത്രിക്കാനും അതിനെ പ്രാദേശിക ഉൽപന്നങ്ങളിൽ നിന്നുള്ള വരുമാനത്തിന് തുല്യമാക്കാനും ശ്രമിക്കും. സബ്സിഡി ഉൽപന്നങ്ങൾ അ൪ഹരായവ൪ക്ക് മാത്രം പരിമിതപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാനും നി൪ദേശമുണ്ട്. ധനമന്ത്രിയാണ് ഇക്കാര്യം കാബിനറ്റിന് മുന്നിൽ വെച്ചത്. സ൪ക്കാരിൻെറ പ്രവ൪ത്തനച്ചെലവ് കുറക്കുന്നതിനും അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കും. യൂനിവേഴ്സിറ്റി ഡിഗ്രിയോ മറ്റ് സ൪ട്ടിഫിക്കറ്റുകളോ ഉള്ള തൊഴിലന്വേഷകരായ 10,000 സ്വദേശികൾക്ക് തൊഴിൽ നൽകുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് കാബിനറ്റ് ച൪ച്ച ചെയ്തു. 35 മില്യൻ ദിനാറിൻെറ പദ്ധതി നടപ്പാക്കുന്നതിലൂടെ യൂനിവേഴ്സിറ്റി ഡിഗ്രിയുള്ള 4,000 പേ൪ക്കും 2,000 ഡിപ്ളോമക്കാ൪ക്കും സെക്കണ്ടറി സ൪ട്ടിഫിക്കറ്റുള്ള 4,000 പേ൪ക്കുമാണ് തൊഴിൽ ലഭിക്കുക. തൊഴിൽ മന്ത്രാലയം ‘തംകീനു’മായി സഹകരിച്ച് ആവശ്യമായ ഫണ്ട് ലഭ്യമാക്കാനും ഇതിനെക്കുറിച്ച് ആവശ്യമായ പഠനം നടത്താനും ധനമന്ത്രിയെ ചുമതലപ്പെടുത്തി. രാജ്യത്തെ തൊഴിൽ വിപണിക്കനുയോജ്യമായ രൂപത്തിലുള്ള വിദ്യാഭ്യാസവും അനുബന്ധ സൗകര്യങ്ങളുമൊരുക്കുന്നതിനെക്കുറിച്ച് പഠനം നടത്താൻ പ്രത്യേക കമ്മിറ്റിയെ ചുമലപ്പെടുത്തി. വിവിധ ടെലികോം കമ്പനികൾ ഒരു മൊബൈൽ ടവ൪ തന്നെ ഉപയോഗപ്പെടുത്തി ടവറുകളുടെ എണ്ണം കുറക്കുന്നതിനുള്ള നി൪ദേശം മന്ത്രിസഭ മുന്നോട്ടുവെച്ചു. ഇതുസംബന്ധിച്ച് ച൪ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളാൻ ടെലികോം മന്ത്രാലയത്തെ ചുമതലപ്പെടുത്തി. ലൈസൻസില്ലാതെ പ്രവ൪ത്തിക്കുന്ന ടവറുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനും നി൪ദേശമുണ്ട്. ടവറുകൾ സ്ഥാപിക്കാൻ ഉചിതമായ സ്ഥലങ്ങൾ കണ്ടെത്താനും ഇതിനുള്ള ലൈസൻസിംഗ് അതോറിറ്റിയായി ടെലികോം മന്ത്രാലയത്തെ ചുമതലപ്പെടുത്താനും കാബിനറ്റ് നി൪ദേശിച്ചു. വേൾഡ് കൗൺസിൽ ഓഫ് ഇലക്ട്രിക് പവ൪ അംഗത്വത്തിന് ബഹ്റൈൻ അപേക്ഷിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. ഇക്കാര്യത്തിലാവശ്യമായ നടപടികൾ സ്വീകരിക്കാൻ വൈദ്യൂത- ജല കാര്യ മന്ത്രിയെ ചുമതലപ്പെടുത്തി. മതമൂല്യങ്ങളോടും പാരമ്പര്യങ്ങളോടും യോജിക്കുന്ന ജി.സി.സി ഫാമിലി ടൂറിസം നയം രൂപവത്കരിക്കുന്നതിന് മന്ത്രിസഭ അംഗീകാരഃം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.