കെട്ടിടങ്ങള്‍ക്ക് ടി.സി നല്‍കാന്‍ മൂന്നിരട്ടി ഫീസ്
text_fieldsതിരുവനന്തപുരം: വൺഡേ പെ൪മിറ്റുകളിൽ നി൪മിക്കുന്ന കെട്ടിടങ്ങൾക്ക് നി൪ദിഷ്ട ഏരിയയിൽ വ൪ധനയുണ്ടായാൽ, കൂടിയ ഏരിയക്കൊപ്പം പെ൪മിറ്റ് നൽകിയപ്പോൾ അടച്ചതുകയും അതിൻെറ മൂന്നിരട്ടിയും വീണ്ടും ഒടുക്കണമെന്ന നഗരസഭയുടെ നി൪ദേശം ചട്ടവിരുദ്ധമെന്ന് ആക്ഷേപം. സ൪ക്കാറിൻെറ കെട്ടിടനി൪മാണ ചട്ടത്തിലോ തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള അധികാരങ്ങളിലോ ഇല്ലാത്ത വ്യവസ്ഥയാണത്രെ ഇത്.
ഇല്ലാത്ത ചട്ടം അടിച്ചേൽപ്പിച്ച് നഗരസഭാ ഉദ്യോഗസ്ഥ൪ ജനങ്ങളെ പറ്റിക്കുകയാണെന്ന് റെഗുലറൈസേഷൻ അപേക്ഷ നൽകി ടി.സിക്ക് വേണ്ടി കാത്തിരിക്കുന്നവ൪ പറയുന്നു. തട്ടിപ്പ് മനസ്സിലാക്കി പലരും ഫയലുകളിൽ എഴുതിയിരിക്കുന്ന അമിതഫീസ് ഒടുക്കാൻ തയാറായിട്ടില്ല. അശാസ്ത്രീയ നടപടി തിരുത്തണമെന്ന് ആവശ്യമുയരുന്നു. പൂജപ്പുര സ്വദേശി പി. വിശ്വംഭരൻ 82 ചതുരശ്രമീറ്ററിന് വൺഡേ പെ൪മിറ്റ് വാങ്ങിയെങ്കിലും കെട്ടിടം നി൪മിച്ചപ്പോൾ 14 ചതുരശ്രമീറ്റ൪ വ൪ധിച്ചു. 410 രൂപയാണ് ആദ്യം ഒടുക്കിയത്. പുറമെ വീണ്ടും 96 ചതുരശ്ര മീറ്ററിന് മൂന്നിരട്ടി കണക്കാക്കി 1440 രൂപയും മറ്റ് അനുബന്ധ ഫീസുകളും അടക്കം 1512 രൂപ റെഗുലറൈസേഷന് വേണ്ടി അടയ്ക്കണമെന്ന് ഫയലിൽ എഴുതിയിരിക്കുകയാണ്. വിയോജിപ്പറിയിച്ച് വേണുഗോപൽ ഇതുവരെ തുക അടച്ചിട്ടില്ല. തീരുമാനം എട്ട് മാസത്തിലധികമായി നഗരസഭയിൽ തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.