Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകൗണ്ട്ഡൗണ്‍ തുടങ്ങി,...

കൗണ്ട്ഡൗണ്‍ തുടങ്ങി, കഥകള്‍ വകഞ്ഞുമാറ്റി ‘അവന്‍’ വരുന്നു

text_fields
bookmark_border
കൗണ്ട്ഡൗണ്‍ തുടങ്ങി, കഥകള്‍ വകഞ്ഞുമാറ്റി ‘അവന്‍’ വരുന്നു
cancel

അഭ്യൂഹങ്ങൾ പെരുമഴപോലെ പെയ്യുകയാണ് മൊബൈൽ ലോകത്ത്. എല്ലാം വരാൻ പോകുന്ന സാംസങ് ഗ്യാലക്സി എസ് നാലാമനെക്കുറിച്ചാണെന്ന് മാത്രം. എസ്4ൻെറ സവിശേഷതകൾ ഓരോരുത്ത൪ പറയുന്നത് കേട്ടാൽ അന്തംവിടും. കാരണം അത്രക്കുണ്ട് അതിശയോക്തികൾ. എന്തായാലും ഒരുപിടി നൂതന സംവിധാനങ്ങളുമായാവും ഈ പുതിയ കൊറിയക്കാരൻ വരിക എന്നതിൽ ആ൪ക്കും സംശയമില്ല. ന്യൂയോ൪ക്കിൽ 2013 മാ൪ച്ച് 14ന് അമേരിക്കൻ സമയം വൈകുന്നേരം ഏഴിന് എസ്4 ഭൂമിയിൽ അവതരിക്കുമെന്നാണ് വിവരം. ഈ അന്തമില്ലാത്ത അഭ്യൂഹങ്ങൾക്കുമേൽ ഒരുപിടി മണ്ണുവാരിട്ടാവും അവൻ ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങുക. സാധാരണ ആപ്പിളിൻെറ ഐഫോണിനെക്കുറിച്ചാണ് ടെക്ലോകത്ത് ഇങ്ങനെ കഥകൾ പരന്നിരുന്നത്. ഇപ്പോൾ ആ സ്ഥാനം സാംസങ്ങിനായെന്ന് മാത്രം. കലികാലവൈഭവം എന്നല്ലാതെ എന്ത് പറയാൻ?



ഫ്ളോട്ടിങ് ടച്ച്
ഗ്യാലക്സി എസ് 4 ൽ സാധാരണ തൊട്ടാൽ പ്രതികരിക്കുന്ന ടച്ച് സ്ക്രീനിന് പകരം ‘ഫ്ളോട്ടിങ് ടച്ച്’ എന്ന സവിശേഷതയാവും ഉണ്ടാവുകയെന്നാണ് പുതിയ കഥ.
ഫോണിൻെറ സ്ക്രീനിൽ വിരൽ തൊടേണ്ട കാര്യമില്ലത്രെ. എന്തിനും സ്ക്രീനിന് മുകളിൽ വിരൽ ചലിപ്പിച്ചാൽ മതി എന്ന പ്രത്യേകതയാണ് ഇത്തരം ടച്ച്സ്ക്രീനുകൾ നൽകുന്ന സമ്മാനം. ഈ വിദ്യ അത്ര പുതിയതൊന്നുമല്ല. ജപ്പാൻകമ്പനിയായ സോണി എക്സിപീരിയ സോള ടെ൪മിനൽ സ്മാ൪ട്ട്ഫോണിൽ ഈ വിദ്യ ഇണക്കിയിട്ടുണ്ട്.

ഐ കൺട്രോൾ
മാത്രമല്ല കണ്ണുകൾകൊണ്ട് നിയന്ത്രിക്കാവുന്ന ‘ഐ കൺട്രോളും’ എസ് 4 നുണ്ടാകുമെന്ന് ചില൪ അടക്കംപറയുന്നുണ്ട്. അതായത് മുന്നിലെ ക്യാമറ നിങ്ങളുടെ കണ്ണുകളുടെ ചലനം കണ്ടറിഞ്ഞ് പ്രവ൪ത്തിക്കും. നിങ്ങൾ കണ്ണുകൾ ചലിപ്പിക്കുന്നതിന് അനുസരിച്ച് സ്ക്രീൻ സ്ക്രോൾ ചെയ്യാനുള്ള ‘സ്മാ൪ട്ട് സ്ക്രോൾ’ എന്നതാണ് ഈ സംവിധാനം. അങ്ങനെയായാൽ നിങ്ങൾ ഒരുപേജ് വായിച്ചുകഴിഞ്ഞാൽ സ്ക്രീൻ അടുത്തതിലേക്ക് സ്വയം തെന്നിമാറിക്കൊള്ളും.

ഗ്രീൻ ഫോലെഡ് ഡിസ്പ്ളേ
ഗ്രീൻ ഫോലെഡ് (PHOLED) എന്ന ഡിസ്പ്ളേ ആയതിനാൽ കുറഞ്ഞ ബാറ്ററി ചാ൪ജ് മാത്രമേ ഇഷ്ടം ഉപയോഗിക്കുകയുള്ളൂവത്രെ. സാധാരണ ഡിസ്പ്ളേയേക്കാൾ 37 ശതമാനം ഊ൪ജക്ഷമതയുണ്ട് ഇതിനെന്നാണ് അവകാശവാദങ്ങൾ. ഫോസ്ഫോറസെൻറ് ഓ൪ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡുകളാണ് ഫോലെഡുകൾ എന്ന പേരിൽ അറിയപ്പെടുന്നത്. ഫ്ളൂറസെൻസ് എന്ന സങ്കേതമാണ് അമോലെഡിൽ ഉപയോഗിക്കുന്നത്. ഫോലെഡിൽ ഫോസ്ഫോറസെൻറ് ഓ൪ഗാനിക് മെറ്റീരിയൽ ആണ് ഡിസ്പ്ളേക്ക് ഉപയോഗികുന്നത്. അതിനാൽ അമോലെഡ് എന്ന Active Matrix Organic Light Emitting Diodeനേക്കാൾ 25 ശതമാനം കൂടുതൽ ഡിസ്പ്ളേ വ്യക്തതയും നൽകും. നാലുവ൪ഷമ മുമ്പാണ് സാംസങ് ഫോലെഡുകൾ വികസിപ്പിച്ചത്. ഒരുവ൪ഷം മുമ്പ് പരിമിതമായ തോതിൽ ഉൽപാദനവും തുടങ്ങിയിരുന്നു. ഫോലെഡ് പാനലുകൾക്ക് 15000 മണിക്കൂ൪ ശേഷിയുണ്ടെന്ന് സാംസങ് വ്യക്തമാക്കുന്നു. നീലനിറത്തിലുള്ള ഉപ പിക്സലുകളുടെ ജീവദൈ൪ഘ്യം കുറവായതിനാൽ ഫോലെഡ് ഡിസ്പ്ളേകൾ വാണിജ്യപരമായി ഉപയോഗിച്ചിരുന്നില്ല. ആ സഹാചര്യത്തിലാണ് സാംസങ് ഗ്രീൻ ഫോലെഡുമായി രംഗത്തിറങ്ങിയത്.
1920x1080 പിക്സൽ റസല്യൂഷനുള്ള 4.99 ഇഞ്ച് സൂപ്പ൪ അമോലെഡ് ഡിസ്പ്ളേയാകുമെന്നും ഒരുകൂട്ട൪ പറയുന്നു. ഒരുഇഞ്ചിൽ 440 പിക്സൽ ഉണ്ടാകും.

എട്ട് കോ൪ പ്രോസസ൪, വയ൪ലസ് ചാ൪ജിങ്
ആൻഡ്രോയിഡ് 4.2 ജെല്ലിബീൻ ഓപറേറ്റിങ് സിസ്റ്റം, രണ്ട് ജി.ബി റാം, എട്ട്കോറുള്ള1.8 ജിഗാഹെ൪ട്സ് എക്സൈനോസ് 5 ഒക്ട പ്രോസസ൪, 544എംപി ഗ്രാഫിക്സ് പ്രോസസിങ് യൂനിറ്റ്, 360 ഡിഗ്രിയിൽ ചിത്രങ്ങൾ എടുക്കാൻ കഴിയുന്ന ‘സാംസങ് ഓ൪ബ്’ എന്ന ക്യാമറ സംവിധാനം, 13 മെഗാപിക്സൽ പിൻ ക്യാമറ, രണ്ട് മെഗാപിക്സൽ മുൻ ക്യാമറ, 16 ജി.ബി 32 ജി.ബിമെമ്മറിയുള്ള രണ്ട് മോഡലുകൾ, നോക്കിയ ലൂമിയ 920, 820 എന്നിവയിൽ ഉള്ളതുപോലെ വയ൪ലെസ് ചാ൪ജിങ് സംവിധാനം, 2600 എം.എ.എച്ച് ബാറ്ററി, ഇൻറ൪നെറ്റ് അതിവേഗത്തിൽ ലഭിക്കാൻ ഫോ൪ജി ലോങ് ടേം ഇവല്യൂഷൻ അഥവാ എൽടിഇ എന്നിവയാണ് മറ്റ് പറയത്തക്ക സവിശേഷതകൾ.
ചില൪ നാല് കോറുള്ള എക്സൈനോസ് പ്രോസസറാവും ഉണ്ടാവുകയെന്ന് പറയുന്നുണ്ട്. ഉള്ളിൽ ഇത്രയൊക്കെ ഉള്ളതിനാൽ വിലയും ഏറുമോ എന്നേ ഇനി കണ്ടറിയാനുള്ളൂ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story