ദേവ്ധര്‍ ട്രോഫി: പശ്ചിമ മേഖല ഫൈനലില്‍
text_fieldsഗുവാഹതി: കേരള താരം സചിൻ ബേബിയുടെ തക൪പ്പൻ അ൪ധ ശതകം വിഫലമായ ദേവ്ധ൪ ട്രോഫി സെമി ഫൈനലിൽ ദക്ഷിണ മേഖലയെ അഞ്ച് വിക്കറ്റിന് തോൽപിച്ച് പശ്ചിമ മേഖല ഫൈനലിൽ പ്രവേശിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ദക്ഷിണ മേഖല നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റിന് 258 റൺസ് നേടി. 41.1 ഓവറിൽ അഞ്ച് വിക്കറ്റിന് എതിരാളികൾ ലക്ഷ്യം കണ്ടു. ബുധനാഴ്ച നടക്കുന്ന കലാശക്കളിയിൽ ഉത്തര മേഖലയാണ് പശ്ചിമ മേഖലയുടെ എതിരാളികൾ.
65 റൺസെടുത്ത സ്റ്റുവ൪ട്ട് ബിന്നിയാണ് ദക്ഷിണ മേഖലയുടെ ടോപ് സ്കോറ൪. സചിൻ ബേബി 68 പന്തിൽ 58 റൺസ് നേടി.ഓപണ൪ വിജയ് സോളാണ് (75) വിജയികൾക്ക് വേണ്ടി കൂടുതൽ സ്കോ൪ ചെയ്തത്. 53 പന്തിൽ 68 റൺസ് കരസ്ഥമാക്കി യൂസുഫ് പത്താനും 44 പന്തിൽ 56 റൺസുമായി പുറത്താവാതെ നിന്ന കേദാ൪ ജാധവും പശ്ചിമ മേഖലയുടെ ജയത്തിൽ നി൪ണായക പങ്ക് വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.