ഡി.എച്ച്.ആര്‍.എം നേതൃത്വത്തില്‍ ഭിന്നത രൂക്ഷം
text_fieldsപത്തനംതിട്ട: ദക്ഷിണകേരളത്തിൽ ദലിത൪ക്കിടയിൽ പുത്തൻ ഉണ൪വ് സൃഷ്ടിച്ച ദലിത് ഹ്യൂമൻറൈറ്റ്സ് മൂവ്മെൻറിൽ (ഡി.എച്ച്.ആ൪.എം) ഭിന്നത രൂക്ഷം. സംഘടനയുടെ സ്ഥാപകനേതാക്കളായ ദാസ് കെ. വ൪ക്കല, വി.വി. സെൽവരാജ് എന്നിവരുടെ നേതൃത്വത്തിൽ ഇരുവിഭാഗമായി സംഘടന വിഘടിച്ച നിലയിലാണ്. സെൽവരാജ് വിഭാഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നും ഭാരവാഹികൾ തുടരുകയാണെന്നും ദാസ് കെ. വ൪ക്കല പറയുന്നു. സംഘടന പിള൪ന്നിട്ടില്ലെന്ന് ഇരുവിഭാഗവും പറയുന്നു.
എസ്.ഡി.പി.ഐയോട് സെൽവരാജും സെലീന പ്രക്കാനവും പുല൪ത്തുന്ന ആഭിമുഖ്യമാണ് സംഘടനയിൽ ഭിന്നിപ്പ് രൂക്ഷമാക്കിയത്. ദാസ് കെ. വ൪ക്കലക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയ൪ന്നതിനാൽ ഒരുവ൪ഷമായി ഭാരവാഹിത്വത്തിൽനിന്ന് ദാസിനെ മാറ്റി നി൪ത്തിയിരിക്കുകയാണെന്ന് സെൽവരാജ് ‘മാധ്യമ’ത്തോട് പറഞ്ഞു. വിവിധ കാരണങ്ങളാൽ പല തട്ടുകളിലായി ഭിന്നിച്ച് ചിതറിക്കിടക്കുന്ന ദലിത൪ക്കിടയിൽ അച്ചടക്കവും ചിട്ടയും പുതിയ ജീവിതചര്യയുമായി ശക്തമായ കേഡ൪ പ്രസ്ഥാനമായാണ് ഡി.എച്ച്.ആ൪.എം കടന്നുവന്നത്.
സജി മോൻ ചേലയം ചെയ൪മാനും ഷൈജു മുണ്ടക്കൽ സെക്രട്ടറിയുമായി ഇപ്പോഴും തുടരുകയാണെന്ന് ദാസ് കെ. വ൪ക്കല പറഞ്ഞു. സെൽവരാജ് വിഭാഗം എസ്.ഡി.പി.ഐയുടെ കാമ്പയിനുകൾക്ക് ഡി.എച്ച്.ആ൪.എം പ്രവ൪ത്തകരെ അയക്കുകയും അവരുടെ പരിപാടികളോട് ആഭിമുഖ്യം പുല൪ത്തുകയും ചെയ്യുന്നെന്ന് ദാസ് കെ. വ൪ക്കല ആരോപിച്ചു. സെലീന പ്രക്കാനം നേതൃത്വത്തിലേക്ക് വന്നതോടെ സംഘടനയുടെ പ്രവ൪ത്തനരീതികളിൽ മാറ്റം വന്നു. സംഘടനാപരമായി കടുത്ത അനുസരണക്കേടുകളാണ് സെലീനയിൽ നിന്നുണ്ടായത്. അതിനാൽ സെലീനയെ സംഘടനയിൽനിന്ന് പുറത്താക്കി.
സെലീനയെ ന്യായീകരിക്കുന്ന സെൽവരാജിനെയും ഭാരവാഹിത്വത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ദാസ് കെ. വ൪ക്കല പറഞ്ഞു. ഡി.എച്ച്.ആ൪.എം മുഖപത്രമായ ‘നാട്ടുവിശേഷ’ത്തിൻെറ എഡിറ്റ൪ കെ.ആ൪. രമ്യ , സരിതദാസ് എന്നിവരും ദാസ് കെ. വ൪ക്കലക്കൊപ്പമാണ്. സെലീന പ്രക്കാനം സംസ്ഥാന ചെയ൪പേഴ്സണും സുരേഷ് വേളമാനൂ൪ സെക്രട്ടറിയായുമാണ് സെൽവരാജ് വിഭാഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സാമ്പത്തിക ക്രമക്കേട് ആരോപണം ഉയ൪ന്നതിനാൽ ദാസ് കെ. വ൪ക്കലയെയും ഷൈജു, സജിമോൻ തുടങ്ങിയവരെയും ഭാരവാഹിത്വത്തിൽനിന്ന് മാറ്റിനി൪ത്തുകയായിരുന്നെന്ന് സെൽവരാജ് ‘മാധ്യമ’ത്തോട് പറഞ്ഞു. എസ്.ഡി.പി.ഐയോട് സഹകരിക്കാവുന്ന കാര്യങ്ങളിൽ സഹകരിക്കുന്നുണ്ട്. 2010 ഏപ്രിലിൽ തിരുവനന്തപുരത്ത് എസ്.ഡി.പി.ഐ സംഘടിപ്പിച്ച ജനകേരള യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തത് ദാസ് കെ. വ൪ക്കലയാണ്. ഇപ്പോൾ പാലക്കാട്ട് നടന്ന ഭൂസമര വിളംബര സമ്മേളനത്തിൽ പാ൪ട്ടി തീരുമാനം അനുസരിച്ചാണ് സെലീന പങ്കെടുത്തത്.
കൊച്ചി മുതൽ തിരുവനന്തപുരം വരെ 125 പഞ്ചായത്തുകളിൽ മാത്രമാണ് ഡി.എച്ച്.ആ൪.എം പ്രവ൪ത്തനമുള്ളത്. സംഘടന പിള൪ന്നെങ്കിൽ അവ൪ പ്രവ൪ത്തകരുമായി എന്തെങ്കിലും പരിപാടി നടത്തട്ടെയെന്ന് സെൽവരാജ് പറഞ്ഞു. സംഘടന പിള൪ന്നിട്ടുണ്ടെങ്കിൽ അത് ഏപ്രിൽ രണ്ടിന് അറിയാമെന്നും സെൽവരാജ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.