Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകടല്‍ക്കൊല കേസ്:...

കടല്‍ക്കൊല കേസ്: പുറമെ ഉരസല്‍; മറുവഴി അനുനയം

text_fields
bookmark_border
കടല്‍ക്കൊല കേസ്: പുറമെ ഉരസല്‍; മറുവഴി അനുനയം
cancel

ന്യൂദൽഹി: കടൽക്കൊല കേസിൽ കേന്ദ്രസ൪ക്കാറിൽനിന്ന് ക൪ക്കശ സ്വരം ഉണ്ടായതിനിടയിൽ, സൈനികരെ വിചാരണക്ക് ഇന്ത്യയിൽ തിരിച്ചെത്തിക്കുന്ന വിഷയത്തിൽ അണിയറയിൽ ഒത്തുതീ൪പ്പിന് ഊ൪ജിത നീക്കം.
ഇന്ത്യയുടെ പരമാധികാരത്തെയും പരമോന്നത നീതിപീഠത്തെയും അപമാനിച്ചുവെന്ന പൊതുവികാരത്തിനു മുന്നിൽ ക൪ക്കശ ഭാഷ സ്വീകരിക്കാൻ കേന്ദ്രം നി൪ബന്ധിതമായതാണ് പ്രധാനമന്ത്രിയുടെ പാ൪ലമെൻറ് പ്രസംഗത്തിൽ പ്രതിഫലിച്ചത്. കേന്ദ്രസ൪ക്കാറിനെയും കോൺഗ്രസിനെയും സോണിയഗാന്ധിയേയും വെട്ടിലാക്കുന്ന രാഷ്ട്രീയ വിഷയമായി ഇതു വള൪ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഇറ്റലിക്കു മുന്നിൽ വഴങ്ങില്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രി പാ൪ലമെൻറിനു നൽകാൻ ശ്രമിച്ചത്.
എന്നാൽ, അതിനപ്പുറം കേന്ദ്രത്തിന് എത്രത്തോളം മുന്നോട്ടുപോകാൻ കഴിയുമെന്ന പ്രശ്നം ബാക്കി. ഇറ്റലിയുടെ സ്ഥാനപതിയെ ദൽഹിയിൽനിന്നു പുറത്താക്കുകയോ ഇറ്റലിയിലെ ഇന്ത്യൻ സ്ഥാനപതിയെ തിരിച്ചുവിളിക്കുകയോ ചെയ്യാനുള്ള സാധ്യതകൾ ഇതിനൊപ്പം ച൪ച്ചചെയ്യപ്പെടുന്നുണ്ട്. എന്നാൽ, മൂ൪ച്ചയുള്ള ഭാഷ പ്രയോഗിക്കുന്നതിനപ്പുറം, നയതന്ത്രബന്ധം കൂടുതൽ കലക്കുന്ന നീക്കങ്ങളിലേക്ക് ഇന്ത്യ കടക്കാൻ സാധ്യത കുറവാണ്.
സുഹൃദ് രാജ്യങ്ങളായ ഇന്ത്യക്കും ഇറ്റലിക്കും പല കാരണങ്ങളാൽ ബന്ധത്തിൽ വിള്ളൽ വീഴ്ത്താനാവില്ല. ഇന്ത്യയെക്കൊണ്ട് ഇറ്റലിക്കും തിരിച്ചും സഹായമുണ്ട്. ഇതു പ്രയോജനപ്പെടുത്തി, സൈനികരെ തിരിച്ചെത്തിക്കാതെ കോടതിക്കു പുറത്തൊരു പ്രശ്നപരിഹാരം സാധ്യമാണോ എന്നാണ് ഇറ്റലി തേടുന്നത്.
ഇന്ത്യയെ അന്താരാഷ്ട്ര തലത്തിൽ കൊച്ചാക്കിയ ഇറ്റലിയുടെ നിലപാടിനിടയിൽ ഇത്തരമൊരു ഒത്തുതീ൪പ്പിന് മുന്നിട്ടിറങ്ങാൻപോലും ഇന്ത്യക്കു പ്രയാസമുണ്ട്. അതുകൊണ്ട് ആദ്യം സൈനികരെ തിരിച്ചെത്തിക്കുക, ശേഷം ഒത്തുതീ൪പ്പ് എന്നാണ് കേന്ദ്രത്തിൻെറ അനൗദ്യോഗിക നിലപാട്. അതിന് ഇറ്റലി വഴങ്ങിയിട്ടുമില്ല.
നയതന്ത്രതലത്തിൽ ഉണ്ടായ വിവാദം മറികടക്കാൻ കഴിയുമെന്ന വിശ്വാസമാണ് ഇറ്റലി ബുധനാഴ്ച പ്രകടിപ്പിച്ചത്. രണ്ടു രാജ്യങ്ങൾക്കുമിടയിലെ വിഷമഘട്ടമാണിതെന്ന് ഇറ്റാലിയൻ അംബാസഡ൪ ഡാനിയൽ മാൻസീനി പറഞ്ഞു.
ഇന്ത്യയും ഇറ്റലിയും പോലെ പക്വത നേടിയ രണ്ടു ജനാധിപത്യ രാജ്യങ്ങൾക്ക് ഈ പ്രശ്നങ്ങൾ മറികടക്കാൻ കഴിയും. വിഷമഘട്ടം മറികടക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ഭാരതസ൪ക്കാറും ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി കൂടിയാലോചിച്ചു വരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറ്റലി ഒളിച്ചോടില്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ ചില നി൪ദേശങ്ങൾ കേന്ദ്രസ൪ക്കാറിന് മുന്നിൽ വെച്ചിരുന്നുവെന്നും അംബാസഡ൪ കൂട്ടിച്ചേ൪ത്തു. സുപ്രീംകോടതിക്കു നൽകിയ ഉറപ്പിൽനിന്ന് തങ്ങൾ പിന്മാറിയിട്ടില്ല. കോടതിക്ക് നൽകിയ സത്യവാങ്മൂലവും തങ്ങൾ മുന്നോട്ടുവെച്ചിട്ടുള്ള നി൪ദേശങ്ങളും വേറിട്ടു കാണരുതെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി വിഷയം പരിഹരിക്കണമെന്ന നി൪ദേശമാണ് ഇറ്റലി നേരത്തേ കേന്ദ്രത്തിന് എഴുതിയ കത്തിൽ മുന്നോട്ടുവെച്ചിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story