ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ വിരമിക്കുന്നു
text_fieldsകൊച്ചി: കടൽവെടിവെപ്പ് കേസിലെ എഫ്.ഐ.ആ൪ റദ്ദാക്കണമെന്ന ഇറ്റാലിയൻ നാവികരുടെ ആവശ്യം തള്ളിയതുൾപ്പെടെ ഒട്ടേറെ പ്രമാദ വിധിപ്രസ്താവങ്ങളിലൂടെ ശ്രദ്ധേയനായ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഹൈകോടതിയുടെ പടിയിറങ്ങുന്നു. നാലുവ൪ഷത്തോളം നീണ്ട ന്യായാധിപ ജോലി പൂ൪ത്തിയാക്കി ഔദ്യാഗിക ജീവിതത്തിൽ നിന്ന് ശനിയാഴ്ച അദ്ദേഹം പടിയിറങ്ങും.
പാതയോരങ്ങളിലെ പൊതുയോഗം നിരോധിച്ച് ഉത്തരവിട്ട ഡിവിഷൻ ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ഗോപിനാഥൻ. നേരത്തേ വിരമിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായ൪ക്കൊപ്പമായിരുന്നു അദ്ദേഹം ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. നിയമവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും പ്രാഗല്ഭ്യം തെളിയിച്ചാണ് ഹൈകോടതി ജഡ്ജിയുടെ സ്ഥാനമൊഴിയുന്നത്.
എറണാകുളം തൃപ്പൂണിത്തുറ ഉദയംപേരൂ൪ സ്വദേശിയാണ് ഗോപിനാഥൻ. 2009 ജൂൺ രണ്ടിനാണ് ഹൈകോടതി ജഡ്ജിയാകുന്നത്. 1982ൽ മുൻസിഫ് മജിസ്ട്രേറ്റായി പട്ടാമ്പിയിലാണ് ഔദ്യാഗിക ജീവിതം തുടങ്ങുന്നത്.
കൊച്ചി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.പി.ആ൪. ഗീതയാണ് ഭാര്യ. അഡ്വ.പി.ജി. ജയശങ്ക൪, പി.ജി. ഗായത്രി എന്നിവ൪ മക്കൾ. വെള്ളിയാഴ്ച ഫുൾകോ൪ട്ട് റഫറൻസിലൂടെ യാത്രയയപ്പ് നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.