ആഴ്സനല്‍ പൊരുതിവീണു
text_fieldsമ്യൂണിക്: തക൪പ്പൻ ഫോമിൽ കളിക്കുന്ന ജ൪മൻ കരുത്തരെ അവരുടെ തട്ടകത്തിൽ മല൪ത്തിയടിച്ചിട്ടും ആഴ്സനലിനെ ഭാഗ്യം തുണച്ചില്ല. ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൻെറ ആദ്യപാദ പ്രീക്വാ൪ട്ടറിലേറ്റ തോൽവിക്ക് ബയേൺ മ്യൂണിക്കിനോട് കണക്കുതീ൪ത്തെങ്കിലും എവേ ഗോൾ വിധി നി൪ണയിച്ചപ്പോൾ പീരങ്കിപ്പട പടിക്കു പുറത്തായി. അലയൻസ് അറീനയിൽ മ്യൂണിക്കുകാരെ 2-0ത്തിന് കീഴടക്കിയിട്ടും ഒന്നാംപാദത്തിലേറ്റ 3-1ൻെറ തോൽവിയിൽനിന്ന് കരകയറാൻ ആഴ്സനലിനെ അതു തുണച്ചില്ല. മൊത്തം സ്കോ൪ 3-3 ആയപ്പോൾ എതിരാളികളുടെ ഗ്രൗണ്ടിൽ കൂടുതൽ തവണ വല കുലുക്കിയ ആനുകൂല്യവുമായി ബയേൺ മ്യൂണിക് കഷ്ടിച്ച് ക്വാ൪ട്ടറിലേക്ക് കടന്നുകയറി.
ആഴ്സനലിനെ അവരുടെ ഗ്രൗണ്ടിൽ തക൪ത്തുവിട്ട ബയേൺ, ജ൪മനിയിൽ ഇംഗ്ളീഷുകാരെ കീഴടക്കി അനായാസം അവസാന എട്ടിലേക്ക് മുന്നേറുമെന്ന് ഫുട്ബാൾ ലോകം കണക്കുകൂട്ടിയിരുന്നു. എന്നാൽ, എല്ലാ നിഗമനങ്ങളെയും കാറ്റിൽപറത്തി എതിരാളികളുടെ പകിട്ടിനു മുകളിൽ പന്തുതട്ടിയ ആഴ്സനൽ തക൪പ്പൻ ജയത്തോടെ തല ഉയ൪ത്തിപ്പിടിച്ചു തന്നെയാണ് മടങ്ങുന്നത്. ആഴ്സനലിൻെറ പടിയിറക്കത്തോടെ, കേളികേട്ട ഇംഗ്ളീഷ് പ്രീമിയ൪ ലീഗിൻെറ പ്രതിനിധികളൊന്നുമില്ലാതെയാണ് 17 വ൪ഷത്തിനിടെ ഇതാദ്യമായി ക്വാ൪ട്ട൪ പോരാട്ടങ്ങൾക്ക് പന്തുരുളുക. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ചെൽസിയും പ്രീമിയ൪ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റ൪ സിറ്റിയും നോക്കൗട്ട് റൗണ്ടിലെത്താതെ പുറത്തായപ്പോൾ കരുത്തരായ മാഞ്ചസ്റ്റ൪ യുനൈറ്റഡ് പ്രീക്വാ൪ട്ടറിൽ റയലിനോട് കീഴടങ്ങുകയായിരുന്നു.
ജ൪മൻ ബുണ്ടസ്ലീഗ കിരീടം ഉറപ്പിച്ച് മുന്നേറുന്ന ബയേണിനെതിരെ മൂന്നാം മിനിറ്റിൽ ഒലിവിയ൪ ഗിറൂഡും 86ാം മിനിറ്റിൽ ലോറൻറ് കൊസീൽനിയുമാണ് ആഴ്സനലിനുവേണ്ടി ലക്ഷ്യം കണ്ടത്. 70,000ത്തോളം കാണികളുടെ ആ൪പ്പുവിളികൾക്കു നടുവിൽ കളത്തിലിറങ്ങിയ ബയേണിനെ ഞെട്ടിച്ച് കളി ചൂടുപിടിക്കും മുമ്പേ ആഴ്സനൽ വല കുലുക്കി. സാൻറി കാസോ൪ല, ആരോൺ റാംസി, തോമസ് റോസിക്കി എന്നിവ൪ ചേ൪ന്ന് ആസൂത്രിത നീക്കത്തിനൊടുവിൽ ആറു വാര അകലെനിന്ന് തിയോ വാൽകോട്ട് നൽകിയ പാസിൽ പന്തിനെ ക്ളോസ്റേഞ്ചിൽനിന്ന് വലക്കുള്ളിലേക്ക് അടിച്ചുകയറ്റിയാണ് ഫ്രഞ്ചുകാരനായ ഗിറൂഡ് ആഴ്സനലിനെ മുന്നിലെത്തിച്ചത്.
ആദ്യപാദത്തിൽനിന്ന് അഞ്ചു മാറ്റങ്ങൾ വരുത്തി കരുത്തുറ്റ ടീമിനെത്തന്നെ കളത്തിലിറക്കിയ കോച്ച് ആഴ്സൻ വെങ്ങറുടെ പ്രതീക്ഷകൾക്കൊത്താണ് പീരങ്കിപ്പട പന്തുതട്ടിയത്. പരിക്കുകാരണം ജ൪മൻ സ്ട്രൈക്ക൪ ലൂകാസ് പൊഡോൾസ്കിക്ക് തൻെറ മുൻ ടീമിനെതിരെ കളത്തിലിറങ്ങാൻ കഴിഞ്ഞില്ല. എങ്കിലും ആ൪യെൻ റോബൻ നയിച്ച ബയേണിൻെറ കരുത്തുറ്റ മുന്നേറ്റനിരയെ ഫലപ്രദമായി തടഞ്ഞുനി൪ത്താൻ ആഴ്സനലിനെ തുണച്ചത് ജ൪മൻ ഡിഫൻഡ൪ പെ൪ മെറ്റസ്അക്കറുടെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയായിരുന്നു.
തുടക്കത്തിൽ ഗോൾ വഴങ്ങിയതോടെ അലയൻസ് അറീനയിലെ നിറഗാലറിക്ക് മിണ്ടാട്ടം മുട്ടി. അന്തിച്ചുപോയ ജ൪മൻ ടീമിൻെറ ചലനങ്ങളിൽ കൃത്യത കുറവായിരുന്നു. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആദ്യപാദം ഭരിച്ച ടീമിൽനിന്ന് തീ൪ത്തും വ്യത്യസ്തമെന്നു തോന്നിക്കുന്നതായിരുന്നു അവരുടെ കരുനീക്കങ്ങൾ. ബാസ്റ്റ്യൻ ഷൈ്വൻസ്റ്റീഗറുടെ അഭാവത്തിൽ യാവി മാ൪ട്ടിനെസ്, തോമസ് മ്യൂള൪, ടോണി ക്രൂസ്, ലൂയി ഗുസ്താവോ എന്നിവ൪ നയിച്ച മധ്യനിര ആദ്യഘട്ടത്തിലെ പത൪ച്ചക്കുശേഷം പതിയെ താളം കാട്ടാൻ തുടങ്ങിയതോടെയാണ് ആതിഥേയ൪ എതി൪ഗോൾമുഖത്തേക്ക് കയറിയെത്തിയത്. എന്നാൽ, മാ൪ട്ടിനെസ്, റോബൻ, മ്യൂള൪, ഗുസ്താവോ എന്നിവരുടെ ശ്രമങ്ങൾ വലയിൽനിന്നകന്നു.
ക്വാ൪ട്ടറിലെത്താൻ രണ്ടു ഗോൾ കൂടി അടിക്കേണ്ടിയിരുന്ന ആഴ്സനൽ ഇടവേളക്കുശേഷം ആക്രമണം ശക്തമാക്കിയെങ്കിലും അത്രകണ്ട് മൂ൪ച്ചയുണ്ടായിരുന്നില്ല. ബയേൺ കൂടുതൽ സമ്മ൪ദമുയ൪ത്തി ഇരച്ചുകയറാൻ തുടങ്ങി. വലതുവിങ്ങിലൂടെ മുന്നേറിയെത്തി റോബൻ പ്രതിരോധനിരക്ക് അങ്കലാപ്പു സൃഷ്ടിച്ചെങ്കിലും ഗോളിലേക്കെത്തിയില്ല. ഒരു തവണ തൊട്ടുമുന്നിൽനിന്ന് റോബൻെറ ഷോട്ട് സമ൪ഥമായി തടഞ്ഞ് ഗോളി ലൂകാസ് ഫാബിയാൻസ്കിയാണ് ആഴ്സനലിൻെറ രക്ഷക്കെത്തിയത്. മാ൪ട്ടിനെസിൻെറ ഷോട്ടും ഇതേരീതിയിൽ തടഞ്ഞ ഫാബിയാൻസ്കി മത്സരത്തിലുടനീളം ഉജ്ജ്വലഫോമിലായിരുന്നു. മറുവശത്ത് പകരക്കാരനായെത്തിയ ഗെ൪വിഞ്ഞോക്കും ഗിറൂഡിനും അ൪ധാവസരങ്ങൾ കിട്ടിയെങ്കിലും ഫലമുണ്ടായില്ല.
നാലു മിനിറ്റ് ബാക്കിയിരിക്കെ കോ൪ണ൪ കിക്കിൽ ഹെഡറുതി൪ത്താണ് കൊസീൽനി രണ്ടാം ഗോൾ നേടിയത്. ഇതോടെ പ്രതീക്ഷയിലാണ്ട ആഴ്സനലിന് മികച്ച നീക്കങ്ങൾ സാധ്യമാകാതെ പോയതോടെ കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ബയേൺ തുട൪ച്ചയായ മൂന്നാംസീസണിലും അവസാന എട്ടിൽ ബ൪ത്തുറപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.