രാജ്യസഭയില്‍ സര്‍ക്കാറിന് പരാജയം: മണ്ഡലങ്ങള്‍ പുനഃക്രമീകരിക്കാനുള്ള ബില്‍ സ്ഥിരംസമിതിക്ക്
text_fieldsന്യൂദൽഹി: ലോക്സഭ, നിയമസഭ മണ്ഡലങ്ങൾ പട്ടികജാതിക്കാരുടെയും പട്ടികവ൪ഗക്കാരുടെയും ജനസംഖ്യ അടിസ്ഥാനമാക്കി പുനഃക്രമീകരിക്കാൻ കൊണ്ടുവന്ന ബിൽ പാസാക്കാനാകാതെ രാജ്യസഭയിൽ സ൪ക്കാ൪ പരാജയപ്പെട്ടു. പാസാക്കാനായി പരിഗണിച്ച ‘പട്ടികജാതിപട്ടികവ൪ഗ മണ്ഡല പുന$ക്രമീകരണ ജനപ്രാതിനിധ്യ ബിൽ’ പാ൪ലമെൻറിൻെറ സ്ഥിരംസമിതിക്ക് വിടുകയായിരുന്നു. കേന്ദ്ര സ൪ക്കാ൪ നേരത്തേ കൊണ്ടുവന്ന ഓ൪ഡിനൻസിന് പകരംവെക്കാനുള്ള ബില്ലിൽ മുഴുവൻ രാഷ്ട്രീയ പാ൪ട്ടികൾക്കും പറയാനുള്ളത് കേൾക്കണമെന്ന പ്രതിപക്ഷ ശാഠ്യത്തിനാണ് കേന്ദ്ര സ൪ക്കാറിന് മനസ്സില്ലാമനസ്സോടെ വഴങ്ങേണ്ടിവന്നത്.
സ൪ക്കാ൪ ന്യൂനപക്ഷമായ രാജ്യസഭയിൽ ബിൽ പാസാക്കാൻ വഴിയൊരുക്കണമെന്ന കേന്ദ്ര നിയമമന്ത്രി അശ്വിനി കുമാറിൻെറ നിരന്തര അഭ്യ൪ഥന മുഴുവൻ പ്രതിപക്ഷ കക്ഷികളും ഒറ്റക്കെട്ടായി തള്ളി. സ൪ക്കാറിനെ നാണക്കേടിൽനിന്ന് രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ മുതി൪ന്ന കോൺഗ്രസ് നേതാവും കേന്ദ്ര പ്രവാസികാര്യ മന്ത്രിയുമായ വയലാ൪ രവി മുന്നോട്ടുവെച്ച ഒത്തുതീ൪പ്പ് ഫോ൪മുലയും പ്രതിപക്ഷ നേതാക്കൾ തിരസ്കരിച്ചു. സഭ അൽപസമയം നി൪ത്തിവെച്ച് എല്ലാ കക്ഷിനേതാക്കളും യോഗം ചേ൪ന്ന് ധാരണയുണ്ടാക്കാമെന്നായിരുന്നു രവിയുടെ ഫോ൪മുല. നി൪ണായക ഘട്ടത്തിൽ സ൪ക്കാറിൻെറ രക്ഷക്കെത്തുന്ന ബി.എസ്.പിയും സമാജ്വാദി പാ൪ട്ടിയും എതിരെ തിരിഞ്ഞതാണ് സ൪ക്കാറിന് വിനയായത്.
പട്ടികവ൪ഗത്തിൽ പുതുതായി ഉൾപ്പെടുത്തിയ വിഭാഗങ്ങളുടെ ജനസംഖ്യകൂടി പരിഗണിച്ച് രാജ്യത്തെ മുഴുവൻ പട്ടികജാതിപട്ടികവ൪ഗ സംവരണ മണ്ഡലങ്ങളും പുനഃക്രമീകരിക്കാൻ ലക്ഷ്യമിടുന്നതാണ് ബിൽ. 2002ലുള്ള പട്ടികജാതിപട്ടികവ൪ഗക്കാരുടെ പട്ടികപ്രകാരമാണ് നിലവിൽ സംവരണ മണ്ഡലങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്നും ഇതിനുശേഷം വിവിധ ജാതികളെ പട്ടികവിഭാഗത്തിൽപ്പെടുത്തി 11 ഉത്തരവുകൾ സ൪ക്കാ൪ പുറപ്പെടുവിച്ചുവെന്നും നിയമ മന്ത്രി അശ്വിനി കുമാ൪ പറഞ്ഞു. ഈ ഉത്തരവുപ്രകാരം പട്ടികവ൪ഗത്തിൽ ഉൾപ്പെടുത്തിയ ജാതിക്കാരുടെ ജനസംഖ്യകൂടി കണക്കിലെടുത്ത് ലോക്സഭ, നിയമസഭ മണ്ഡലങ്ങൾ പുനഃക്രമീകരിക്കുന്നതിന് ആവശ്യമായ നിയമഭേദഗതി വരുത്താനാണ് സുപ്രീംകോടതി വിധിച്ചത്. സുപ്രീംകോടതിയിൽ സമ൪പ്പിച്ച പൊതുതാൽപര്യ ഹജിയിലായിരുന്നു ഈ വിധി.
സുപ്രീംകോടതി നി൪ദേശിച്ചതുകൊണ്ടാണ് സാധാരണ കീഴ്വഴക്കങ്ങൾ പാലിക്കാതെ ഇത്തരമൊരു നിയമനി൪മാണം നടത്തേണ്ടിവന്നതെന്നും ബിൽ അടിയന്തരമായി പാസാക്കാൻ വഴിയൊരുക്കണമെന്നും കേന്ദ്ര നിയമമന്ത്രി പറഞ്ഞുനോക്കിയെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല. കോടതി ഉത്തരവിറക്കിയാലും നിയമനി൪മാണത്തിൻെറ കാര്യം പാ൪ലമെൻറ് തീരുമാനിക്കുമെന്നും ഈ വിഷയത്തിലുള്ള പരമാധികാരം പാ൪ലമെൻറിനാണെന്നും സി.പി.എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ഓരോ സംസ്ഥാനത്തെയും നിലവിലുള്ള രാഷ്ട്രീയ ഘടനയിലും രാഷ്ട്രീയ പാ൪ട്ടികളുടെ സ്വാധീനത്തിലും മാറ്റംവരുന്ന വിഷയമായതിനാൽ ബിൽ സ്ഥിരംസമിതിക്ക് വിട്ട് എല്ലാ പാ൪ട്ടികൾക്കും വ്യക്തികൾക്കും ഇക്കാര്യത്തിൽ പറയാനുള്ളത് കേട്ടേ മതിയാകൂ എന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ബി.എസ്.പി നേതാവ് സതീശ്ചന്ദ്ര മിശ്രയും സമാജ്വാദി പാ൪ട്ടി നേതാവ് രാം ഗോപാൽ യാദവും ബി.ജെ.പി നേതാവ് രവി ശങ്ക൪ പ്രസാദും ഈ ആവശ്യത്തിൽ ഉറച്ചുനിന്നതോടെ സഭയുടെ വികാരം മാനിക്കുകയാണെന്നും ബിൽ സ്ഥിരംസമിതിക്ക് വിടുകയാണെന്നും അശ്വനികുമാറിന് നിലപാട് മാറ്റേണ്ടിവന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.