പി.സി. ജോര്‍ജിനെതിരെ നിയമസഭയില്‍ പ്ളക്കാര്‍ഡ്
text_fields തിരുവനന്തപുരം: മുൻകാല രാഷ്ട്രീയ നേതാക്കളെ അവഹേളിച്ചുവെന്നാരോപിച്ച് പ്രതിപക്ഷം ഗവ. ചീഫ് വിപ്പിനെതിരെ നിയമസഭയിൽ പ്ളക്കാ൪ഡ് ഉയ൪ത്തി പ്രതിഷേധിച്ചു. സഭതുടങ്ങി ധനമന്ത്രി കെ.എം മാണി ബജറ്റ് പ്രസംഗം ആരംഭിക്കാനിരിക്കെയാണ് പ്രതിപക്ഷം പ്ളക്കാ൪ഡ് ഉയ൪ത്തി ചീഫ് വിപ്പിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചത്.
മുൻകാല നേതാക്കളെ അവഹേളിക്കുന്ന ചീഫ് വിപ്പിന്റെ നടപടിയോട് യോജിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദൻ പറഞ്ഞു. ഇക്കാര്യത്തിൽ തന്റെനിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. സംഭവത്തിൽ കഴിഞ്ഞ ദിവസം തന്നെ താൻ ഖേദം പ്രകടിപ്പിച്ചുവെന്ന് പി.സി ജോ൪ജ് സഭയെ അറിയിച്ചുവെങ്കിലും പ്രതിപക്ഷം ബഹളം തുട൪ന്നു. അംഗങ്ങൾക്ക് സഭക്ക് അകത്തു മാത്രമല്ല, പുറത്തും പെരുമാറ്റചട്ടം ബാധകമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അതിനാൽ സഭാ ചട്ടങ്ങൾ അനുശാസിക്കുന്ന നടപടി സ്വീകരിക്കണമെന്ന്് അദ്ദേഹം ആവശ്യപ്പെട്ടു. ചട്ടം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സ്പീക൪ ഉറപ്പുനൽകിയതോടെയാണ് ബഹളം അവസാനിച്ച് സഭ ബജറ്റിലേക്ക് കടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.