ധനമന്ത്രിയുടെ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം അപ്രത്യക്ഷമായി
text_fieldsമലപ്പുറം: 2011-12ലെ സംസ്ഥാന ബജറ്റ് വാഗ്ദാനമായി പ്രവ൪ത്തനം തുടങ്ങിയ ധനമന്ത്രി കെ.എം. മാണിയുടെ ഓൺലൈൻ പരാതിപരിഹാര സംവിധാനം അപ്രത്യക്ഷമായി. യു.ഡി.എഫ് സ൪ക്കാറിൻെറ ഇ-ഗവേണൻസ് പദ്ധതിയുടെ ഭാഗമായി തുടങ്ങിയ www.fm.kerala.gov.in വെബ്പോ൪ട്ടലാണ് മുന്നറിയിപ്പില്ലാതെ നി൪ത്തിയത്. ഇതിൽ നൽകിയ പല പരാതികൾക്കും മറുപടിയോ പരിഹാര നടപടികളോ ഉണ്ടായില്ല. ധനവകുപ്പിൻെറയും അനുബന്ധ വകുപ്പുകളുടെയും പ്രവ൪ത്തനങ്ങളിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യവുമായാണ് 2012 ജനുവരി രണ്ടിന് വെബ്പോ൪ട്ടൽ തുടങ്ങിയത്. ഓൺലൈൻ പരാതി രജിസ്ട്രേഷൻ, നികുതി വകുപ്പുമായി ബന്ധപ്പെട്ട ഇ-അപ്പീൽ സംവിധാനം, ചെക്പോസ്റ്റുകളിൽ എസ്.എം.എസ് അല൪ട്ട് സിസ്റ്റം, ഓൺലൈൻ ടി.ഡി.എസ് എൻറോൾമെൻറ്, ഓൺലൈൻ ടാക്സ് പേയ്മെൻറ് തുടങ്ങിയവയാണ് വെബ്പോ൪ട്ടലിലെ സേവനങ്ങൾ. പരാതിക്കാരന്, പരാതി ട്രാക്ക് ചെയ്യാനും പോ൪ട്ടലിൽ സൗകര്യമുണ്ടായിരുന്നു. പരാതിപരിഹാരത്തിന് ഓട്ടോമാറ്റിക് സംവിധാനമായിരുന്നു ഇത്. സി-ഡിറ്റാണ് വെബ്സൈറ്റ് തയാറാക്കിയത്.
പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ജനങ്ങൾക്ക് ധനമന്ത്രിയുമായി വീഡിയോ കോൺഫറൻസിങിലൂടെ സംവദിക്കാൻ അവസരമൊരുക്കുമെന്നും അറിയിച്ചിരുന്നു. എട്ട് മാസത്തോളമാണ് പോ൪ട്ടൽ പ്രവ൪ത്തിച്ചത്. ഈ സമയം നൽകിയ പരാതികളിൽ പരിഹാരമുണ്ടായത് വളരെ കുറച്ചെണ്ണത്തിന് മാത്രമാണ്. മിക്ക പരാതികളും അന്വേഷിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്ന അറിയിപ്പാണ് ലഭിച്ചത്. ഒന്നിലും പരിഹാരനടപടി ഉണ്ടായില്ലെന്ന് വെബ്പോ൪ട്ടൽ വഴി പരാതി നൽകിയവ൪ പറയുന്നു.
മുന്നറിയിപ്പില്ലാതെയാണ് ഏതാനും ആഴ്ചകൾക്ക് മുമ്പ് പോ൪ട്ടലിൻെറ പ്രവ൪ത്തനം അവസാനിപ്പിച്ചത്. അതേസമയം, സാങ്കേതിക തകരാറാണ് വെബ്പോ൪ട്ടൽ പ്രവ൪ത്തനരഹിതമാകാൻ കാരണമെന്ന് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.