കേന്ദ്ര സര്‍വകലാശാലകളിലേക്ക് പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsന്യൂദൽഹി: 10 കേന്ദ്ര സ൪വകലാശാലകളിലെ ബിരുദ, ബിരുദാനന്തര ഗവേഷണ കോഴ്സുകളിലേക്കുള്ള പൊതു പ്രവേശപരീക്ഷക്ക് (CUCET) അപേക്ഷ ക്ഷണിച്ചു.
ബിഹാ൪, ഗുജറാത്ത്്, ജമ്മു, ഝാ൪ഖണ്ഡ്, കശ്മീ൪, കേരള, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട് കേന്ദ്ര സ൪വകലാശാലകളിലേക്കാണ് പ്രവേശം. എം.എ, എം.എസ്സി, എം.എഡ് കോഴ്സുകളിലേക്കാണ് കേരളത്തിലെ കേന്ദ്ര സ൪വകലാശാലയിൽ (www.cukerala.ac.in) അപേക്ഷ ക്ഷണിച്ചത്. മാ൪ച്ച് 15 മുതൽ ഓൺലൈനായും ഓഫ്ലൈനായും അപേക്ഷിക്കാം. ഓഫ് ലൈൻ അപേക്ഷാഫോറം വിതരണം ചെയ്യുന്ന അവസാന തീയതി (ബിരുദം) ഏപ്രിൽ 20. ഓൺലൈൻ അപേക്ഷകൾ (ബിരുദം) മേയ് അഞ്ചു വരെയും ഓഫ്ലൈൻ അപേക്ഷകൾ (ബിരുദം) ഏപ്രിൽ 30 വരെയും സ്വീകരിക്കും. ബിരുദാനന്തരബിരുദ, ഗവേഷണ കോഴ്സുകൾക്ക് ഓഫ്ലൈൻ അപേക്ഷാഫോറം വിതരണം ചെയ്യുന്ന അവസാന തീയതി മേയ് 20.
ഓഫ്ലൈൻ അപേക്ഷ മേയ് 30 വരെയും ഓൺലൈൻ അപേക്ഷകൾ ജൂൺ അഞ്ചുവരെയും സ്വീകരിക്കും.
ഓൺലൈൻ പരീക്ഷാ തീയതികൾ: ബിരുദം- മേയ് 18, 19. ബിരുദാനന്തരബിരുദം- ജൂൺ 15, 16. ഗവേഷണം- ജൂലൈ 14.
ഓഫ്ലൈൻ പരീക്ഷാ തീയതികൾ: ബിരുദം- മേയ് 19. ബിരുദാനന്തരബിരുദം- ജൂൺ 16. ഗവേഷണം - ജൂലൈ 14. കൂടുതൽ വിവരങ്ങൾക്ക്: www.cucet2013.co.in.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.