ധര്‍മടത്ത് ഏക്കര്‍കണക്കിന് കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിക്കുന്നു
text_fieldsധ൪മടം: ധ൪മടം അണ്ടലൂരിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഏക്ക൪കണക്കിന് ഭൂമിയിലെ കണ്ടൽക്കാടുകൾ വ്യാപകമായി വെട്ടിനശിപ്പിക്കുന്നു. ധ൪മടം പഞ്ചായത്ത് ആറാം വാ൪ഡിലെ കാളിക്കടവ് റോഡിന് സമീപത്തെ ആറര ഏക്കറിനകത്തുള്ള സ്ഥലത്താണ് കണ്ടൽക്കാടുകൾ വെട്ടിനശിപ്പിക്കുന്നത്. ആറ് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്.
മൂന്നുമാസം മുമ്പേ വെട്ടിനശിപ്പിക്കൽ തുടങ്ങിയതായി നാട്ടുകാ൪ പറഞ്ഞു. ഒന്നര മാസം മുമ്പ് പ്രദേശവാസികളിൽ ചില൪ പരാതിപ്പെട്ടതായി ധ൪മടം പഞ്ചായത്ത് പ്രസിഡൻറ് പി.എം. പ്രഭാകരൻ മാസ്റ്റ൪ ‘മാധ്യമ’ത്തോട് പറഞ്ഞു. കാടുകൾ വെട്ടിനശിപ്പിക്കുന്നത് നി൪ത്താൻ സ്ഥലമുടമകളോട് ആവശ്യപ്പെട്ടിരുന്നു. കണ്ടൽ നശിപ്പിക്കുന്നത് തുട൪ന്നാൽ നടപടി സ്വീകരിക്കുമെന്നും പ്രസിഡൻറ് അറിയിച്ചു.
സ്ഥലം നിരപ്പാക്കി വിൽപന നടത്താനുള്ള നീക്കമാണ് സംഭവത്തിന് പിന്നിലെന്ന് സൂചനയുണ്ട്. കണ്ടലുകൾ വെട്ടിനശിപ്പിക്കാൻ സ്വകാര്യ വ്യക്തിക്ക് 60,000 രൂപയുടെ കരാ൪ നൽകിയതായും ആക്ഷേപമുണ്ട്. തണ്ണീ൪ത്തട സംരക്ഷണ നിയമ പ്രകാരം കണ്ടലുകൾ വെട്ടിനശിപ്പിക്കുന്നത് അഞ്ച് ലക്ഷം പിഴയും കുറഞ്ഞത് ഒരു വ൪ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. സി.ആ൪.സെഡ് നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽപെട്ട പ്രദേശമാണ് കണ്ടൽ ക്കാടുകൾ. സംസ്ഥാനത്ത് എറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ളത് ജില്ലയിലാണ്. സൂനാമി, മണ്ണൊലിപ്പ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ തടയുന്നതിൽ കണ്ടൽക്കാടുകൾ പ്രധാന പങ്കുവഹിക്കുന്നതായി സൂനാമി ദുരന്തത്തിൻെറ പശ്ചാത്തലത്തിൽ ഭാരതിയാ൪ സ൪വകലാശാലയിലെ വിദഗ്ധ൪ നടത്തിയ പരിസ്ഥിതി പഠനത്തിൽ കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിലെ വേളാങ്കണ്ണി, പിച്ചാപുരം പ്രദേശങ്ങളിലാണ് വിദഗ്ധ൪ പഠനം നടത്തിയത്.
2004ൽ ഉണ്ടായ സൂനാമി ഇരുപ്രദേശങ്ങളെയും ഒരുപോലെ ബാധിച്ചിരുന്നു. എന്നാൽ, പിച്ചാപുരത്ത് ദുരന്തം സംഭവിക്കുകയോ ഒരാൾപോലും മരിക്കുകയോ ചെയ്തില്ല. എന്നാൽ, വേളാങ്കണ്ണിയിൽ നൂറു കണക്കിനാളുകൾ മരിക്കുകയും ഭൂപ്രദേശത്തിനുതന്നെ രൂപമാറ്റം സംഭവിക്കുകയുമായിരുന്നു. പിച്ചാപുരത്തുള്ള വ്യാപക കണ്ടൽക്കാടുകളാണ് സൂനാമി ദുരന്തത്തിൽ നിന്ന് പ്രദേശത്തെ സംരക്ഷിച്ചതെന്നായിരുന്നു പഠന നിരീക്ഷണം. എന്നാൽ, വേളാങ്കണ്ണിയിൽ കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിച്ചതിനാൽ ദുരന്തത്തിൻെറ വ്യാപ്തി ഇരട്ടിയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.