മാട്ടറയില്‍ ഗുണ്ടുകള്‍ പിടികൂടി
text_fieldsഇരിട്ടി: ഇരിട്ടി മേഖലയിൽ വെള്ളിയാഴ്ച രാവിലെ പൊലീസ് നടത്തിയ വ്യാപക റെയ്ഡിൽ മാട്ടറയിൽനിന്നും ചാക്കിൽ ഒളിപ്പിച്ചുവെച്ച ഒമ്പത് ഗുണ്ടുകൾ പിടികൂടി.
മാട്ടറ പാലമുക്കിലെ ജോണിൻെറ റോഡിനോട് ചേ൪ന്ന വഴിയരികിലാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. നാട്ടുകാ൪ വിവരമറിയിച്ചതിനെതുട൪ന്ന് ഉളിക്കൽ പൊലീസും ബോംബ് സ്ക്വാഡ് എസ്.ഐ എ. രാമചന്ദ്രൻ, പി.വി. ശശിധരൻ, രാജേഷ് എന്നിവരുടെയും നേതൃത്വത്തിലാണ് ഗുണ്ട് പിടികൂടി നി൪വീര്യമാക്കിയത്. മലയോര മേഖലയിൽ വ൪ധിച്ചുവരുന്ന കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗശല്യം തടയുന്നതിനുവേണ്ടിയാണ് ഗുണ്ടുകൾ ഉപയോഗിക്കാറെന്ന് പറയുന്നു.
പുന്നാട്, നെല്ല്യാട്ടേരി, പടിക്കച്ചാൽ, വള്ള്യാട് എന്നിവിടങ്ങളിലും പൊലീസ് റെയ്ഡ് നടത്തി. റെയ്ഡിന് ഇരിട്ടി സി.ഐ വി.വി. മനോജ്, എസ്.ഐ പി.ആ൪. മനോജ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവ൪ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.