വാഹനപരിശോധന: 95,000 രൂപ പിഴ ഈടാക്കി
text_fieldsകാസ൪കോട്: മോട്ടോ൪ വാഹന വകുപ്പ് നടത്തിയ രാത്രികാല വാഹന പരിശോധനയിൽ 120ഓളം വാഹനങ്ങൾ പരിശോധിക്കുകയും 95,000 രൂപ പിഴയിനത്തിൽ ഈടാക്കുകയും ചെയ്തു.
റൂട്ട് ബോ൪ഡുകൾ കന്നടയിലും കൂടി പ്രദ൪ശിപ്പിച്ചിരിക്കണമെന്ന് നി൪ദേശിച്ചു. സ്റ്റേജ് ക്യാരേജുകളിൽ മുതി൪ന്ന പൗരൻമാ൪ക്കും വികലാംഗ൪ക്കുമുളള സീറ്റുകൾ രേഖപ്പെടുത്താത്ത സ്വകാര്യ ബസ്സുകൾക്ക് ക൪ശന നി൪ദേശം നൽകി.
നികുതി അടക്കാതെ സ൪വീസ് നടത്തിയ ഒമ്പത് ചരക്കുവാഹനങ്ങൾ, ലൈസൻസില്ലാത്തതിന് എട്ട് കേസുകൾ, സ്പീഡ് ഗവ൪ണ൪ പിടിപ്പിക്കാത്ത നാല് വാഹനങ്ങൾ, ഹെൽമെറ്റും സീറ്റ് ബൽറ്റും ധരിക്കാതെ വാഹനമോടിച്ചതിന് 23 കേസുകൾ, ലൈറ്റുകൾ പ്രവ൪ത്തിപ്പിക്കാത്തതിന് 33 കേസുകൾ എന്നിവയിൽ നടപടി സ്വീകരിച്ചു.
വാഹനപരിശോധനക്ക് ആ൪.ടി.ഒ പി.ടി. എൽദോ നേതൃത്വം നൽകി. മോട്ടോ൪ വെഹിക്കിൾ ഇൻസ്പെക്ട൪മാരായ രാജേഷ്, തങ്കച്ചൻ, ഷോയ് വ൪ഗീസ്, ജോസ് അലക്സ്, അസിസ്റ്റൻറ് മോട്ടോ൪ വെഹിക്കിൾ ഇൻസ്പെക്ട൪മാരായ രതീഷ്, ജയൻ, പ്രദീപ്കുമാ൪, റെജി കുര്യാക്കോസ്, ബാലകൃഷ്ണൻ, കൃഷ്ണകുമാ൪ എന്നിവ൪ പരിശോധനയിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.