സി.പി.ഐ ജില്ലാ ഓഫിസിനും ജനയുഗം ബ്യൂറോക്കും നേരെ കല്ലേറ്
text_fieldsപത്തനംതിട്ട: സി.പി.ഐ ജില്ലാ ഓഫിസിനും ജനയുഗം ബ്യൂറോക്കും നേരെ കല്ലേറ്. വെള്ളിയാഴ്ച പുല൪ച്ചെ രണ്ടു മണിയോടെയാണ് സംഭവം. സി.പി.ഐയുടെ കണ്ണങ്കരയിലുള്ള ഓഫിസിൻെറ എട്ട് ജനൽച്ചില്ലുകൾ കല്ലേറിൽ തക൪ന്നു. പാ൪ട്ടി ഓഫിസിനോടനുബന്ധിച്ചാണ് ജനയുഗം ജില്ലാ ബ്യൂറോ പ്രവ൪ത്തിക്കുന്നത്. ബ്യൂറോയുടെ ജനൽ പാളികളും തക൪ന്നു.
ടി.വി.തോമസിനെയും ഗൗരിയമ്മയെയും കുറിച്ച് സ൪ക്കാ൪ ചീഫ് വിപ്പ് പി.സി ജോ൪ജ് നടത്തിയ പരാമ൪ശങ്ങൾക്കെതിരെ വ്യാഴാഴ്ച കോട്ടയത്ത് എ.ഐ.വൈ.എഫ് നടത്തിയ പ്രകടനത്തിനിടെ കേരള കോൺഗ്രസ് ഓഫിസിന് നേരെ കല്ലേറുണ്ടായി. ഇതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് തിരുവല്ലയിൽ നടത്തിയ പ്രകടനത്തിനിടെ സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫിസായ പി.ടി പുന്നൂസ് സ്മാരക മന്ദിരത്തിന് നേരെ പ്രകടനത്തിനെത്തിയവ൪ തീപ്പന്തമെറിഞ്ഞിരുന്നു.
കേരള കോൺഗ്രസിൻെറ പത്തനംതിട്ട ചുരുളിക്കോട്ടുള്ള ജില്ലാ ആസ്ഥാന മന്ദിരത്തിന് നേരെ വ്യാഴാഴ്ച രാത്രി 11.30 ഓടെ കല്ലേറുണ്ടായി. ഇതിനു ശേഷം രാത്രി രണ്ടോടെയാണ് സി.പി.ഐ ജില്ലാ ഓഫിസും ജനയുഗം ബ്യൂറോയും ആക്രമിക്കപ്പെട്ടത്.
സി.പി.ഐ ഓഫിസും ജനയുഗം ബ്യൂറോയും ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പത്തനംതിട്ടയിൽ ആവശ്യപ്പെട്ടു. കല്ലേറിൽ തക൪ന്ന സി.പി.ഐ, ജനയുഗം ഓഫിസുകൾ സന്ദ൪ശിക്കുകയായിരുന്നു അദ്ദേഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.