പുഞ്ചവയല്‍ 504 കോളനിക്ക് ഒരുകോടിയുടെ പദ്ധതി
text_fieldsമുണ്ടക്കയം: പുഞ്ചവയൽ 504 കോളനി സ്വയംപര്യാപ്ത ഗ്രാമമാക്കുന്നതിനായി ഒരു കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് ആൻേറാ ആൻറണി എം.പി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
പട്ടികജാതി വിഭാഗത്തിലെ 400 കുടുംബങ്ങൾ താമസിക്കുന്ന കോളനി അടിസ്ഥാന വികസനരംഗത്ത് പിന്നാക്കാവസ്ഥയിലാണ്. ശുദ്ധജലം, റോഡ്, പൊതുശ്മശാനം, കമ്യൂണിറ്റിഹാൾ, വീട്, വന്യജീവികളിൽനിന്ന് സംരക്ഷണം തുടങ്ങിയ പദ്ധതികൾ സംബന്ധിച്ച് ഒന്നാംഘട്ട ആലോചനയോഗം സംഘടിപ്പിച്ചു.
പട്ടികജാതി വികസന ഓഫിസറുടെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. കെ.പി.സി.സി സെക്രട്ടറി അഡ്വ.പി.എ.സലീം, കോൺഗ്രസ് ബ്ളോക് പ്രസിഡൻറ് പ്രഫ.പി.ജെ.വ൪ക്കി, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് നൗഷാദ് ഇല്ലിക്കൽ, അംഗം വി.ജയചന്ദ്രൻ എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.